LiveTV

Live

Kerala

പാലാരിവട്ടം പാലം സഞ്ചാരയോഗ്യമാകാന്‍ 10 മാസം വേണ്ടിവരും: മുഖ്യമന്ത്രി

പാലത്തിന്റെ രൂപകല്‍പന മുതല്‍ അപാകതയുണ്ടെന്നും ഉത്തരവാദികള്‍ക്കെതിരെയുള്ള നടപടിയെടുക്കുന്ന കാര്യം അന്വേഷണത്തിന് ശേഷം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി

പാലാരിവട്ടം പാലം സഞ്ചാരയോഗ്യമാകാന്‍ 10 മാസം വേണ്ടിവരും: മുഖ്യമന്ത്രി

പാലാരിവട്ടം പാലം സഞ്ചാരയോഗ്യമാകാന്‍ 10 മാസം വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 18.5 കോടിയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. പാലത്തിന്റെ രൂപകല്‍പന മുതല്‍ അപാകതയുണ്ടെന്നും ഉത്തരവാദികള്‍ക്കെതിരെയുള്ള നടപടിയെടുക്കുന്ന കാര്യം അന്വേഷണത്തിന് ശേഷം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ ഉണ്ടെന്നാണ് ഇ ശ്രീധരന്‍റെ നേതൃത്വത്തില്‍ വിദഗ്ധ സമിതി കണ്ടെത്തിയിരിക്കുന്നത്. അടിത്തറ ഭദ്രമെങ്കിലും ഗര്‍ഡറുകളും പിയര്‍ ക്യാപുകളിലും ഗുരുതര വിള്ളല്‍ കണ്ടെത്തി. 42 കോടി ചെലവിട്ട പാലത്തിന്റെ പരമാവധി ആയുസ്സ് രണ്ടര വര്‍ഷം മാത്രമായിപ്പോയെന്നും ഇത് ചരിത്രത്തില്‍ ആദ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുന്‍ മന്ത്രി അടക്കമുള്ളവര്‍ക്കെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ പ്രതികരണം അന്വേഷണം നടക്കട്ടേ, അന്വേഷണത്തില്‍ ഇടപെടില്ല എന്നായിരുന്നു. ഇ.ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദദ്ധ സംഘത്തിന്‍റെ റിപ്പോര്‍ട്ടിന്മേല്‍ മറ്റ് എന്ത് നടപടി സ്വീകരിക്കാന്‍ കഴിയുമെന്ന കാര്യം പൊതുമരാമത്ത് വകുപ്പ് പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.