LiveTV

Live

Kerala

വലിയ വീടുകള്‍ക്കുള്ള ആഡംബര നികുതി നിരക്കില്‍ മാറ്റം

റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവിലാണ് വിവിധ സ്ലാബിലുള്ള താമസ കെട്ടിടങ്ങളുടെ പുതുക്കിയ നികുതിനിരക്ക്

വലിയ വീടുകള്‍ക്കുള്ള ആഡംബര നികുതി നിരക്കില്‍ മാറ്റം

3000 ചതുരശ്ര അടിയില്‍ ഏറെ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് റവന്യൂ വകുപ്പ് ഈടാക്കുന്ന ആഡംബര നികുതി സ്ലാബ് അടിസ്ഥാനത്തില്‍ നടപ്പിലാക്കാനുള്ള തീരുമാനത്തിന് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ പ്രബല്യമുണ്ടാവും. പുതുക്കിയ സ്ലാബ് പ്രകാരം 3000 മുതല്‍ 5000 വരെ ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് 4000രൂപ നികുതി നല്‍കണം. 5000 മുതല്‍ 7500 വരെയുള്ള കെട്ടിടങ്ങള്‍ക്ക് 6000 രൂപയും 7500 മുതല്‍ 10,000 ചതുരശ്ര അടിവരെയുള്ള താമസ കെട്ടിടങ്ങള്‍ക്ക് 8000 രൂപയുമാണ് നികുതി. 10,000 ചതുരശ്രഅടിക്ക് മേല്‍ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് ഇനിമുതല്‍ 10,000 രൂപ ആഡംബര നികുതി ഇനത്തില്‍ നല്‍കേണ്ടിവരും. 1999 ഏപ്രില്‍ ഒന്നിനോ അതിനു ശേഷമോ പൂര്‍ത്തികരിച്ചിട്ടുള്ള എല്ലാ താമസ കെട്ടിടങ്ങള്‍ക്കും പുതുക്കിയ നിരക്കു ബാധകമാവും.

റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവിലാണ് വിവിധ സ്ലാബിലുള്ള താമസ കെട്ടിടങ്ങളുടെ പുതുക്കിയ നികുതിനിരക്ക്. 1975ലെ കെട്ടിട നികുതി നിയമം വകുപ്പ് 5എ ഭേദഗതി വരുത്തിയാണ് നികുതി ഈടാക്കുന്നതിന് സ്ലാബ് സംവിധാനം ഏര്‍പ്പെടുത്തിയത്.