LiveTV

Live

Kerala

അന്വേഷണത്തിൽ വിശ്വാസം നഷ്ടപ്പെട്ടു, മുഖ്യമന്ത്രി വീട്ടിലെത്താത്തത് ഇപ്പോഴും തീരാവേദനയാണെന്ന് ശ്രീജിത്തിന്റെ അമ്മ

അന്വേഷണം നീട്ടിക്കൊണ്ടു പോകുന്നത് കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താനാണെന്ന് സംശയിക്കുന്നു

അന്വേഷണത്തിൽ വിശ്വാസം നഷ്ടപ്പെട്ടു, മുഖ്യമന്ത്രി വീട്ടിലെത്താത്തത് ഇപ്പോഴും തീരാവേദനയാണെന്ന് ശ്രീജിത്തിന്റെ അമ്മ

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസിൽ ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ശ്രീജിത്തിന്റെ അമ്മ ശ്യാമള. അന്വേഷണം നീട്ടിക്കൊണ്ടു പോകുന്നത് കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താനാണെന്ന് സംശയിക്കുന്നു. മുഖ്യമന്ത്രി വീട്ടിലെത്താത്തത് ഇപ്പോഴും തീരാവേദനയാണെന്നും ശ്രീജിത്തിന്റെ മാതാവ് പറഞ്ഞു.

ആരും രക്ഷപ്പെടാതിരിക്കാനാണ് അന്വേഷണം നീണ്ടുപോകുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതെങ്കിലും അതിൽ വിശ്വാസമില്ല. മുൻ റൂറൽ എസ്.പി എ.വി ജോർജിനെ സംരക്ഷിച്ചത് പോലെ മറ്റുള്ളവരെയും സംരക്ഷിക്കുമെന്നാണ് ഇപ്പോൾ കരുതുന്നത്. സി.ബി.ഐ അന്വേഷണം എന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണെന്നും ശ്രീജിത്തിന്റെ അമ്മ ശ്യാമള പറഞ്ഞു.

Also read: വരാപ്പുഴ കസ്റ്റഡി മരണം; എ.വി ജോർജിനെ തിരിച്ചെടുത്തു

Also read: വരാപ്പുഴ കസ്റ്റഡി കൊലപാതകം; സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി

Also read: വരാപ്പുഴ കസ്സഡി മരണം: കെെക്കൂലി വാങ്ങിയ പൊലീസുകാരന്‍ അറസ്റ്റില്‍