LiveTV

Live

Kerala

യൂറോപ്യന്‍ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രിക്ക് സ്വകാര്യ ഏജൻസിയുടെ സുരക്ഷ; വിമര്‍ശനവുമായി പ്രതിപക്ഷം

വി.വി.ഐ.പികൾക്ക് സുരക്ഷ ഒരുക്കുന്നത് സ്വാഭാവികമെന്നായിരിന്നു ഭരണപക്ഷത്തിന്റെ മറുപടി

യൂറോപ്യന്‍ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രിക്ക് സ്വകാര്യ ഏജൻസിയുടെ സുരക്ഷ; വിമര്‍ശനവുമായി പ്രതിപക്ഷം

യൂറോപ്യന്‍ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രിക്ക് സ്വകാര്യ ഏജൻസിയുടെ സുരക്ഷ ഒരുക്കിയതിനെ വിമർശിച്ച് നിയമസഭയിൽ പ്രതിപക്ഷം. മുഖ്യമന്ത്രിയെ മണിയടിക്കാനാണ് ഡി.ജി.പി സ്വകാര്യ സുരക്ഷ ഒരുക്കിയതെന്ന് പ്രതിപക്ഷം പരിഹസിച്ചു.

വി.വി.ഐ.പികൾക്ക് സുരക്ഷ ഒരുക്കുന്നത് സ്വാഭാവികമെന്നായിരിന്നു ഭരണപക്ഷത്തിന്റെ മറുപടി. മെയ് മാസം എട്ട് മുതൽ 19 വരെ നടന്ന യൂറോപ്യൻ സന്ദർശനത്തിൽമുഖ്യമന്ത്രിക്കായി സ്വകാര്യ ഏജൻസിയാണ് സുരക്ഷ ഒരുക്കിയത്.ഇതിന് ആവശ്യമായ പണം നൽകാൻ വേണ്ടി DGP യെ ചുമതലപ്പെടുത്തി ആഭ്യന്തര വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കുകയും ചെയ്തു. ഇതാണ് പ്രതിപക്ഷാ ഗംങ്ങൾ നിയമസഭയിൽ ഉന്നയിച്ചത്

മുഖ്യമന്ത്രിയെ മണിയടിക്കാൻ ഡി.ജി.പി ചെയ്ത താണ് സ്വകാര്യസുരക്ഷയെന്ന് അൻവർ സാദത്ത് പറഞ്ഞു ഇ.എം.എസ് മുതൽ ഉമ്മൻ ചാണ്ടി വരെയുള്ള മുഖ്യമന്ത്രിമാർക്ക്‌ ഇതില്ലായിരുന്നെന്ന് പി.ടി.തോമസ് പറഞ്ഞു സുരക്ഷയെ ന്യായീകരിച്ച് ഇ.പി.ജയരാജനും,സുരേഷ് കുറുപ്പും രംഗത്ത് വന്നു. ധനാഭ്യർത്ഥന ചർച്ചക്കിടെയാണ് വാദപ്രതിവാദങ്ങൾ നടന്നത്