LiveTV

Live

Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; പൊലീസ് കംപ്ലയിന്‍റ് അതോറിറ്റി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തി തെളിവെടുപ്പ് നടത്തി

പീരമേട് സബ് ജയില്‍ ഡി.ജി.പി ഋഷിരാജ് സിഗും സന്ദര്‍ശിച്ചു

നെടുങ്കണ്ടം കസ്റ്റഡി മരണം; പൊലീസ് കംപ്ലയിന്‍റ് അതോറിറ്റി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തി തെളിവെടുപ്പ് നടത്തി

രാജ്കുമാറിന്‍റെ കസ്റ്റഡി മരണത്തില്‍ പൊലീസ് കംപ്ലയിന്‍റ് അതോറിറ്റി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തി തെളിവെടുപ്പ് നടത്തി. കസ്റ്റഡി കൊലപാതകത്തില്‍ പൊലീസിനെതിരെ തെളിവുണ്ടെങ്കില്‍ നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് അതോറിറ്റി ചെയര്‍മാന്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് വി.കെ മോഹനന്‍ വ്യക്തമാക്കി. ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് പീരമേട് സബ് ജയിലിലെത്തി തെളിവെടുപ്പ് നടത്തി.

പി.ടി തോമസ് എം.എല്‍.എയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് കംപ്ലെയിന്‍റ് അതോരിറ്റി ചെയര്‍മാന്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് വി.കെ മോഹനന്‍, റിട്ടയേര്‍ഡ് ഡി.ജി.പി സോമരാജന്‍ തുടങ്ങിയവര്‍ തെളിവെടുപ്പിനായി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തിയത്. കസ്റ്റഡി മരണത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ചയുണ്ടായോ എന്നതാണ് പ്രധാനമായി അതോരിറ്റി അംഗങ്ങള്‍ പരിശോധിച്ചത്. പൊലീസ് സ്റ്റേഷനിലെ രേഖകളും സി.സി.ടി.വി ദൃശ്യങ്ങളുടെ വിശദാംശങ്ങളും അതോരിറ്റി അംഗങ്ങള്‍ പരിശോധിച്ചു. വിവിധ സിറ്റിങ്ങുള്‍ക്ക് ശേഷം പൊലീസിന് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാല്‍ പ്രോസിക്യൂഷന്‍ നടപടിക്കും, വകുപ്പുതല നടപടിക്കും ശുപാര്‍ശ ചെയ്യാമെന്ന് ചെയര്‍മാന്‍ അറിയിച്ചു.

അതിനിടെ പീരമേട് സബ് ജയില്‍ ഡി.ജി.പി ഋഷിരാജ് സിഗും സന്ദര്‍ശിച്ചു. മൂന്നു ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കും. വിഷയം ഗൌരവതരമെന്നും ജയില്‍ അധികൃതര്‍ക്ക് വീഴ്ചയുണ്ടായെങ്കില്‍ നടപടിയെന്നും ഡി.ജി.പി വ്യക്തമാക്കി.