LiveTV

Live

Kerala

രാജ്കുമാറിന് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനമേറ്റു; നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

ഇന്ന് കൂടുതല്‍ അറസ്റ്റിന് സാധ്യത.സസ്പെന്‍ഷനിലായ മറ്റ് പൊലീസ് ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും

 രാജ്കുമാറിന് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനമേറ്റു; നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ റിമാന്‍‌ഡ് റിപ്പോര്‍ട്ട് പുറത്ത്. ജൂണ്‍ 12 മുതല്‍ 15 വരെ രാജ്കുമാറിന് കസ്റ്റഡിയില്‍ ക്രൂര മര്‍ദനമേറ്റെന്ന് റിപ്പോര്‍ട്ടിലുണ്ട്. അതിനിടെ കസ്റ്റഡി മരണത്തില്‍ ആരോപണവിധേയനായ ഇടുക്കി എസ്.പിക്കെതിരെ നടപടി ഉറപ്പായി.

കടുത്ത മര്‍ദ്ദനമാണ് കസ്റ്റഡിയില്‍ രാജ്കുമാറിന് ഏല്‍ക്കേണ്ടി വന്നതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു.രണ്ട് കാല്‍വെള്ളയിലും അടിച്ചു. ജൂൺ 12ന് വൈകിട്ട് അഞ്ചുമുതൽ അറസ്റ്റ് രേഖപ്പെടുത്തുന്ന 15 വരെ മര്‍ദനം തുടര്‍ന്നു. എസ്.ഐ സാബു നോക്കിനില്‍ക്കെയാണ് മര്‍ദനം നടന്നത്. ഇത് തയടാന്‍ സാബു ഒന്നും ചെയ്തില്ല. കേസില്‍ നാല് പ്രതികളാണുള്ളതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥാനായ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ജോണ്‍സണ്‍ ജോസഫ് പീരുമേട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.അതിനിടെ കസ്റ്റഡി മരണത്തില്‍ ആരോപണ വിധേയനായ ഇടുക്കി എസ്.പി കെ.ബി വേണുഗോപാലിനെ നടപടി ഉറപ്പായി. വേണുഗോപാലിനെ തല്‍സ്ഥാനത്തുനിന്ന് നീക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായിട്ടുണ്ട്. പകരം ലോ ആന്‍ഡ് ഓര്‍ഡറില്‍ ചുമതല നല്‍കില്ല.

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ സി.പി.ഒ സജീവ് ആന്റണിയുടെ മൊഴി മീഡിയവണിന് ലഭിച്ചു. രാജ്കുമാറിനെ വിശ്രമ മുറിയില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് സജീവ് അന്വേഷണ സംഘത്തിന് മൊഴി നല്‍കി. സ്റ്റേഷന് മുന്നിലുള്ള കെട്ടിടത്തിൽ വെച്ചും പൊലീസുകാര്‍ മർദ്ദിച്ചു. കേസില്‍ ഇനിയും പിടിയിലാകാനുള്ള പൊലീസുകാരാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയതെന്നും സജീവിന്റെ മൊഴിയിലുണ്ട്.

Also read: നെടുങ്കണ്ടം കസ്റ്റഡി മരണം; അറസ്റ്റിലായ സി.പി.ഒ സജീവ് ആന്റണിയെ റിമാന്‍ഡ് ചെയ്തു, കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും

Also read: നെടുങ്കണ്ടം കസ്റ്റഡി മരണം: അറസ്റ്റിലായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി