LiveTV

Live

Kerala

ആള്‍ക്കൂട്ട ആക്രമണത്തിനെതിരെയുള്ള പ്രമേയം നിയമസഭാ ഐക്യകണ്ഠേന പാസാക്കി

പ്രമേയത്തില്‍ കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കുമെതിരായ പരാമര്‍ശം ഉള്‍പ്പെടുത്തണമെന്ന ഭേദഗതി കോണ്‍ഗ്രസ് അംഗം കെ.സി ജോസഫ് അവതരിപ്പിച്ചു

ആള്‍ക്കൂട്ട ആക്രമണത്തിനെതിരെയുള്ള പ്രമേയം നിയമസഭാ ഐക്യകണ്ഠേന പാസാക്കി

ആള്‍ക്കൂട്ട ആക്രമണത്തിനെതിരെയുള്ള പ്രമേയം നിയമസഭാ ഐക്യകണ്ഠേന പാസാക്കി. ബി.ജെ.പിയെയും കേന്ദ്ര സര്‍ക്കാരിനെയും പരാമര്‍ശിക്കാതെയാണ് പ്രമേയം. എല്ലാ എം.എല്‍.എമാരുടെയും പിന്തുണ വേണ്ടതിനിലാണ് ബി.ജെ.പിക്കെതിരായ പരാമര്‍ശം ഒഴിവാക്കിയതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ന്യൂനപക്ഷ, ദളിത്, ആദിവാസി സമൂഹങ്ങള്‍ക്ക് പൊതുസമൂഹത്തില്‍ സ്ഥാനമില്ല എന്ന് ഉറപ്പിക്കാനുമുള്ള സങ്കുചിത-വര്‍ഗീയ ശക്തികളുടെ ഉപാധിയാണ് ആള്‍ക്കൂട്ട കൊലകള്‍ എന്നാണ് പ്രമേയം പറയുന്നത്. പ്രമേയത്തില്‍ കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കുമെതിരായ പരാമര്‍ശം ഉള്‍പ്പെടുത്തണമെന്ന ഭേദഗതി കോണ്‍ഗ്രസ് അംഗം കെ.സി ജോസഫ് അവതരിപ്പിച്ചു

അക്രമികള്‍ ശിക്ഷിക്കപ്പെടുന്നില്ല എന്നു മാത്രമല്ല, അവര്‍ക്ക് അധികാരസ്ഥാനങ്ങളില്‍നിന്ന് പ്രോത്സാഹനം ലഭിക്കുന്നതായി അഹ്ലാഖ് ഉള്‍പ്പെടെ സംഭവങ്ങളിലൂടെ തെളിയുന്നുണ്ട്. മനുഷ്യത്വവിരുദ്ധമായ, നിഷ്ഠൂരതയായ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുകയും അത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതുമാണ് പ്രമേയം. പ്രമേയത്തില്‍ കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കുമെതിരായ പരാമര്‍ശം ഉള്‍പ്പെടുത്തണമെന്ന ഭേദഗതി കോണ്‍ഗ്രസ് അംഗം കെ.സി ജോസഫ് അവതരിപ്പിച്ചു.

എല്ലാ എം.എല്‍.എമാരുടെയും പിന്തുണയോടെ ഐക്യകണ്ഠേനയുള്ള പ്രമേയം ആകണമെന്നതിനാലാണ് അത്തരം പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്താതതെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ബി.ജെ.പി അംഗം ഒ. രാജഗോപാലിന്‍റെ അസാന്നിധ്യത്തിലാണ് പ്രമേയം പാസാക്കിയത്. എം.കെ മുനിര്‍ കഴിഞ്ഞ ദിവസം സബ്മിഷനായി കൊണ്ടുവന്ന വിഷയം പ്രമേയമാക്കാന്‍ സര്‍ക്കാരിനോട് രമേശ് ചെന്നിത്തല അഭ്യര്‍ഥിച്ചിരുന്നു.