LiveTV

Live

Kerala

എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഭിന്നത രൂക്ഷമാകുന്നു

വത്തിക്കാന്റെ നടപടിയെ ചോദ്യം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി വിമത വൈദികര്‍ക്കെതിരെ അടുത്ത മാസം ചേരുന്ന സിനഡില്‍ നടപടി സ്വീകരിക്കാനാണ് കര്‍ദിനാള്‍ പക്ഷത്തിന്റെ നീക്കം. 

 എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഭിന്നത രൂക്ഷമാകുന്നു

എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഭിന്നത രൂക്ഷമാകുന്നു. വത്തിക്കാന്റെ നടപടിയെ ചോദ്യം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി വിമത വൈദികര്‍ക്കെതിരെ അടുത്ത മാസം ചേരുന്ന സിനഡില്‍ നടപടി സ്വീകരിക്കാനാണ് കര്‍ദിനാള്‍ പക്ഷത്തിന്റെ നീക്കം. അതേസമയം വിശ്വാസികളെ അണിനിരത്തി കര്‍ദിനാളിനെതിരായ പ്രതിഷേധം ശക്തമാക്കാനാണ് വിമതവിഭാഗത്തിന്റെ തീരുമാനം.

വത്തിക്കാന്റെ തീരുമാനത്തെ എതിര്‍ത്ത് പരസ്യമായി രംഗത്തെത്തിയത് ചൂണ്ടിക്കാട്ടി വിമതവിഭാഗം വൈദികര്‍ക്കെതിരെ നടപടി സ്വീകരിക്കാനാകുമെന്നാണ് കര്‍ദിനാള്‍ വിഭാഗം കരുതുന്നത്. വിശ്വാസികളുടെ ഇടയില്‍ വിമതവിഭാഗത്തിനെതിരായ വികാരം ശക്തമാക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. വത്തിക്കാനെ തള്ളിയതോടെ സഭ വിശ്വാസത്തെ തന്നെ വിമത വിഭാഗം ചോദ്യം ചെയ്തുവെന്നാണ് കര്‍ദ്ദിനാള്‍ പക്ഷം ആരോപിക്കുന്നത്. വിമത വിഭാഗം വൈദികര്‍ക്കെതിരെ കര്‍ദിനാളിനെ പിന്തുണക്കുന്ന ഇന്ത്യന്‍ കാത്തലിക് ഫോറവും രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം കര്‍ദിനാളിനെതിരായ നീക്കത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നതാണ് വിമത വിഭാഗത്തിന്റെ നിലപാട്. അതിരൂപത സംരക്ഷണ സമിതിയുടെ കീഴില്‍ കര്‍ദ്ദിനാളിനെതിരായ പ്രക്ഷോഭങ്ങള്‍ ശക്തമാക്കാനാണ് വിമത വിഭാഗത്തിന്റെ തീരുമാനം. അതിരൂപതയുടെ കീഴിലുള്ള 312 ഇടവകകളില്‍ നിന്നായി 2 അംഗങ്ങളെ വീതം തെരഞ്ഞെടുത്ത്കൊണ്ടായിരിക്കും സമിതിക്ക് രൂപം നല്‍കുക.