LiveTV

Live

Kerala

ചാത്തന്നൂർ എം.എൽ.എക്ക് സി.പി.ഐയുടെ കാരണം കാണിക്കല്‍ നോട്ടീസ്

വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണ കമ്മീഷൻ ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുക

ചാത്തന്നൂർ എം.എൽ.എക്ക് സി.പി.ഐയുടെ കാരണം കാണിക്കല്‍ നോട്ടീസ്

പാർട്ടി അറിയാതെ സഹകരണ സംഘം രൂപീകരിച്ച് ആശുപത്രി വാങ്ങിയ ചാത്തന്നൂർ എം.എൽ.എ ജി.എസ് ജയലാലിന് സി.പി.ഐയുടെ കാരണംകാണിക്കൽ നോട്ടീസ്. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന നിർവാഹക സമിതിയാണ് ജയലാലിനോട് വിശദീകരണം തേടാൻ തീരുമാനിച്ചത്. കൊല്ലത്തെ ഒരുവിഭാഗം നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാർട്ടി നടപടി. വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണ കമ്മീഷൻ ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുക.