LiveTV

Live

Kerala

ജനങ്ങളെ വലക്കുന്ന ഉദ്യോഗസ്ഥരായി നഗരസഭ സെക്രട്ടറിമാർ മാറുന്നു; തുറന്നടിച്ച് മന്ത്രി

പഠിക്കുന്ന കാലത്ത് സർക്കാർ ഓഫീസുകളിൽ ക്യൂ നിന്നവർ ഉദ്യോഗസ്ഥരായി മാറിയാൽ മനുഷ്യത്വമില്ലാതെ പെരുമാറുന്നുവെന്ന് മന്ത്രി തുറന്നടിച്ചു

 ജനങ്ങളെ വലക്കുന്ന ഉദ്യോഗസ്ഥരായി നഗരസഭ സെക്രട്ടറിമാർ മാറുന്നു; തുറന്നടിച്ച് മന്ത്രി

നഗരസഭ അധ്യക്ഷൻമാരെയും സെക്രട്ടറിമാരെയും ശകാരിച്ച് തദ്ദേശ മന്ത്രി എ.സി മൊയ്തീൻ. ചട്ടങ്ങൾ പാലിക്കാതെ ജനങ്ങളെ വലക്കുന്ന ഉദ്യോഗസ്ഥരായി നഗരസഭ സെക്രട്ടറിമാർ മാറുന്നു. പഠിക്കുന്ന കാലത്ത് സർക്കാർ ഓഫീസുകളിൽ ക്യൂ നിന്നവർ ഉദ്യോഗസ്ഥരായി മാറിയാൽ മനുഷ്യത്വമില്ലാതെ പെരുമാറുന്നുവെന്ന് മന്ത്രി തുറന്നടിച്ചു. നഗരസഭ അധ്യക്ഷൻമാരുടെയും സെക്രട്ടറിമാരുടെയും യോഗത്തിലാണ് മന്ത്രി പൊട്ടിത്തെറിച്ചത്.

സാധാരണക്കാരന്റെ അപേക്ഷ മുന്നിൽ വരുമ്പോൾ കുറവുണ്ടെങ്കിൽ അത് അപേക്ഷകനെ ബോധ്യപ്പെടുത്തണം. അതിനാണ് സർക്കാർ മതിയായ പരിശീലനം നൽകുന്നത്. പരിശീലന സമയത്ത് പോലും വീഡിയോ ഗെയിം കളിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും മന്ത്രി തുറന്നടിച്ചു.

ചട്ടലംഘനം അടക്കമുള്ള കാര്യങ്ങൾ വിജിലൻസ് അന്വഷണത്തിന് വിടുമെന്ന് പറഞ്ഞ് മന്ത്രി ഉദ്യോഗസ്ഥരെ താക്കീത് ചെയ്തു. ആന്തൂരിൽ പ്രവാസി വ്യവസായിയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് മന്ത്രി യോഗം വിളിച്ചു ചേർത്തത്.