LiveTV

Live

Kerala

കെ.എസ്‌.യു മാര്‍ച്ചില്‍ സംഘര്‍ഷം; നാല് പേര്‍ക്ക് പരിക്ക്

സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു.

കെ.എസ്‌.യു മാര്‍ച്ചില്‍ സംഘര്‍ഷം; നാല് പേര്‍ക്ക് പരിക്ക്

തലസ്ഥാനത്ത് കെ.എസ്.യു പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊലീസ് നടപടയില്‍ പ്രതിഷേധിച്ച് കെ.എസ്.യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

പൊലീസ് തീര്‍ത്ത ബരികേടുകള്‍ മറികടക്കാന്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചത്. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ മടങ്ങിയ ശേഷമായിരുന്നു സംഘര്‍ഷം. പിന്നീടും പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ എത്തിയതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു.

സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ നിരവിധി പേര്‍ക്ക് ലാത്തിയടിയേറ്റു. പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചത് വീണ്ടു സംഘര്‍ഷത്തിന് വഴിവെച്ചു.

പ്രവര്‍ത്തകര്‍ ചിതറി ഓടിയതോടെ സമീപത്തെ ഹോട്ടലിലടക്കം പൊലീസ് പ്രവര്‍ത്തകരെ നേരിടാനായി ഓടികയറി. പരിക്കേറ്റ് പ്രവര്‍ത്തകരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനിതകളടക്കം നിരവധി പ്രവര്‍ത്തകരാണ് കെ.എസ്.യു മാര്‍ച്ചിനെത്തിയത്.