LiveTV

Live

Kerala

ആന്തൂർ: ജുഡീഷ്യൽ അന്വേഷണം വേണമെന്ന നിലപാടിലുറച്ച് യു.ഡി.എഫ്

തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് എം.എൽ.എമാരുടെ സംഘം ഇന്ന് സാജന്റെ വീട്ടിലും കൺവെൻഷൻ സെന്ററിലും സന്ദർശനം നടത്തി

ആന്തൂർ: ജുഡീഷ്യൽ അന്വേഷണം വേണമെന്ന നിലപാടിലുറച്ച് യു.ഡി.എഫ്

ആന്തൂർ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന നിലപാടിലുറച്ച് യു.ഡി.എഫ്. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് എം.എൽ.എമാരുടെ സംഘം ഇന്ന് സാജന്റെ വീട്ടിലും കൺവെൻഷൻ സെന്ററിലും സന്ദർശനം നടത്തി. പി.കെ ശ്യാമളയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ 24 മണിക്കൂർ ഉപവാസം തുടങ്ങി.

തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പി.ടി തോമസ്, കെ.എം ഷാജി, മോൻസ് ജോസഫ്, റോഷി അഗസ്റ്റിൽ, മഞ്ഞളാം കുഴി അലി എന്നീ പ്രതിപക്ഷ എംഎൽ.എമാരാണ് ഇന്ന് സാജന്റെ വീടും കൺവെൻഷൻ സെന്ററും സന്ദർശിച്ചത്. കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വരുത്തി തീർക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നതായും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

ഇതിനിടെ പി.കെ ശ്യാമളയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച 24 മണിക്കൂർ ഉപവാസം ധർമ്മശാലയിൽ ആരംഭിച്ചു. ഇതേ ആവശ്യം ഉന്നയിച്ച്ആന്തൂർ നഗരസഭയിലേക്ക് മഹിളാ മോർച്ചയും പ്രതിഷേധ മാർച്ച് നടത്തി. നാളെ യൂത്ത് ലീഗും ആന്തൂർ നഗരസഭാ ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.