LiveTV

Live

Kerala

തിരുവനന്തപുരം, ആലപ്പുഴ മെഡിക്കൽ കോളജുകളിൽ സ്റ്റെന്റ് വിതരണം നിർത്തി

സ്റ്റെൻറ് വിതരണക്കാരുടെ സംഘടനയായ ചേംബർ ഓഫ് ഡിസ്ട്രിബ്യൂട്ടേർസ് ഓഫ് മെഡിക്കൽ ഇംപ്ലാൻറ്സ് ആന്റ് ഡിസ്പോസിബിൾസിന്റെതാണ് തീരുമാനം.

തിരുവനന്തപുരം, ആലപ്പുഴ മെഡിക്കൽ കോളജുകളിൽ സ്റ്റെന്റ് വിതരണം നിർത്തി

തിരുവനന്തപുരം, ആലപ്പുഴ മെഡിക്കൽ കോളജുകളിൽ സ്റ്റെന്റ് വിതരണം നിർത്തിയെന്ന് കാണിച്ച് വിതരണക്കാർ സൂപ്രണ്ടുമാര്‍ക്ക് കത്ത് നൽകി. സ്റ്റെൻറ് വിതരണക്കാരുടെ സംഘടനയായ ചേംബർ ഓഫ് ഡിസ്ട്രിബ്യൂട്ടേർസ് ഓഫ് മെഡിക്കൽ ഇംപ്ലാൻറ്സ് ആന്റ് ഡിസ്പോസിബിൾസിന്റെതാണ് തീരുമാനം.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് വിതരണക്കാർക്ക് 2012 മുതലുള്ള കുടിശ്ശിക 20 കോടി രൂപയാണ്. ആലപ്പുഴ മെഡിക്കൽ കോളജ് 15 കോടി 21 ലക്ഷം രൂപയും നൽകാനുണ്ട്. ഈ സാഹചര്യത്തിലാണ് വിതരണം നിർത്തി വെയ്ക്കുന്നത്.

ജൂലൈ 10നുള്ളിൽ തീരുമാനമായില്ലെങ്കിൽ ആശുപത്രികളിൽ അവശേഷിക്കുന്ന സ്റ്റോക് തിരിച്ചെടുക്കുമെന്നും സംഘടന കത്തിൽ പറയുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ സ്റ്റെൻറ് വിതരണം നിർത്തിയത് ആൻജിയോ പ്ലാസ്റ്റി ചെയ്യാനെത്തിയ രോഗികളെ വലിയ തോതിൽ ബാധിച്ചിരുന്നു. പിന്നീട് സർക്കാർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.