LiveTV

Live

Kerala

രാജന്‍ കേസില്‍ കരുണാകരനുണ്ടായിരുന്ന ഉത്തരവാദിത്തമാണ് നെടുങ്കണ്ടം കേസില്‍ പിണറായിക്ക്: പി.ടി തോമസ്

ഇടുക്കി എസ്.പി അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് വിശദമായി അന്വേഷണം വേണമെന്നും പി.ടി തോമസ്

രാജന്‍ കേസില്‍ കരുണാകരനുണ്ടായിരുന്ന ഉത്തരവാദിത്തമാണ് നെടുങ്കണ്ടം കേസില്‍ പിണറായിക്ക്: പി.ടി തോമസ്

നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുക്കണമെന്ന് പി.ടി തോമസ് എം.എല്‍.എ. രാജന്‍ കേസില്‍ കരുണാകരനുണ്ടായിരുന്ന അതേ ഉത്തരവാദിത്തമാണ് ഈ കേസില്‍ പിണറായിക്കുള്ളതെന്നും പി.ടി തോമസ് പറഞ്ഞു.

കസ്റ്റഡി മര്‍ദനത്തില്‍ ഇടുക്കി എസ്.പിക്ക് പങ്കുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാമെന്ന് മന്ത്രി എം.എം മണി പ്രതികരിച്ചു. കസ്റ്റഡി മരണത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശമാണ് പി.ടി തോമസ് ഉന്നയിച്ചത്. രാജന്‍ കേസില്‍ കരുണാകരനുണ്ടായിരുന്ന അതേ ഉത്തരവാദിത്തമാണ് നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമുള്ളതെന്ന് പി.ടി തോമസ് ആരോപിച്ചു.

കസ്റ്റഡി മര്‍ദനത്തില്‍ സി.പി.എമ്മുകാര്‍ ആരേയും സംരക്ഷിക്കുന്നില്ലെന്ന് മന്ത്രി എം.എം മണി പ്രതികരിച്ചു. ഇതിനിടെ കസ്റ്റഡിമരണത്തില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് നെടുങ്കണ്ടത്ത് നടത്തിയ റോഡ് ഉപരോധത്തിനിടെ സംഘര്‍ഷമുണ്ടായി. പൊലീസുമായുള്ള സംഘര്‍ഷത്തില്‍ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് പരിക്കേറ്റു.