LiveTV

Live

Kerala

പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം രാജ്കുമാറിനെ ക്രൂരമായി മര്‍ദിച്ചെന്ന് കൂട്ടുപ്രതി

പൊലീസ് പിടികൂടുന്നത് വരെ രാജ്കുമാര്‍ പൂര്‍ണ ആരോഗ്യവാനായിരുന്നുവെന്നും മഞ്ജു

പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം രാജ്കുമാറിനെ ക്രൂരമായി മര്‍ദിച്ചെന്ന് കൂട്ടുപ്രതി

നെടുങ്കണ്ടത്തെ ഹരിത ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നേരിട്ട് പങ്കില്ലെന്ന് പ്രതിചേര്‍ക്കപ്പെട്ട മഞ്ജു. സ്ഥാപനത്തിലെ ജീവനക്കാരി മാത്രമായിരുന്നു താനെന്നും പണമിടപാടുകള്‍ നടത്തിയിരുന്നത് രാജ്കുമാറും ശാലിനിയും നേരിട്ടായിരുന്നുവെന്നും മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. രാജ്കുമാറിന് പൊലീസ് കസ്റ്റഡിയില്‍ നിന്നാണ് മര്‍ദനമേറ്റതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹരിത ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസിലെ മൂന്നാം പ്രതിയാണ് മഞ്ജു. സ്ഥാപനത്തിന്റെ നടത്തിപ്പിനെ കുറിച്ച് കൃത്യമായ കാര്യങ്ങള്‍ അറിയില്ലെന്നും പ്രചരിക്കുന്നത്രയും വലിയ ഇടപാടുകള്‍ നടന്നിട്ടില്ലെന്നും ഇവര്‍ പറയുന്നു. എല്ലാ ദിവസവും രാജ്കുമാര്‍ കുമളിയില്‍ പോയി വന്നിരുന്നു. അവിടെയുള്ള മലപ്പുറം സ്വദേശിയായ അഭിഭാഷനുമായി സാന്പത്തിക ഇടപാടുകള്‍ നടന്നിരുന്നതായി സൂചനകളുണ്ടെന്ന് മഞ്ജു പറഞ്ഞു. പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത് വരെ രാജ്കുമാര്‍ ആരോഗ്യവാനായിരുന്നു. നാട്ടുകാര്‍ കാര്യമായി മര്‍ദിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോയെന്ന അറിയില്ലെന്നാണ് മഞ്ജു മാധ്യമങ്ങളോട് പറഞ്ഞത്.