LiveTV

Live

Kerala

ചുവപ്പ് നാടയുടെ കുരുക്കിൽപ്പെട്ട് വ്യവസായ സ്ഥാപനം അടച്ചുപൂട്ടി; സംരംഭകനും കുടുംബവും വഴിയാധാരം

ഫാക്ടറി തുടങ്ങാനുള്ള ലൈസൻസുകളെല്ലാം ഉണ്ടായിട്ടും ഉദ്ഘാടനത്തിന് രണ്ട് ദിവസം മുൻപ് ചുനക്കര പഞ്ചായത്ത്, സ്റ്റോപ് മെമ്മോ നൽകിയെന്ന് അജി പറയുന്നു.

ചുവപ്പ് നാടയുടെ കുരുക്കിൽപ്പെട്ട് വ്യവസായ സ്ഥാപനം അടച്ചുപൂട്ടി; സംരംഭകനും കുടുംബവും വഴിയാധാരം

ചുവപ്പ് നാടയുടെ കുരുക്കിൽപ്പെട്ട് വ്യവസായ സ്ഥാപനം അടച്ച് പൂട്ടേണ്ടി വന്നതോടെ ആത്മഹത്യയുടെ വക്കിൽ മറ്റൊരു സംരംഭകൻ കൂടി. ആലപ്പുഴ മാവേലിക്കര സ്വദേശി അജിയാണ് ലക്ഷങ്ങൾ മുടക്കി ആരംഭിച്ച ഫൈബർ ഫാക്ടറി അടച്ച് പൂട്ടേണ്ടി വന്നതോടെ വഴിയാധാരമായത്. ഫാക്ടറി തുടങ്ങാനുള്ള ലൈസൻസുകളെല്ലാം ഉണ്ടായിട്ടും ഉദ്ഘാടനത്തിന് രണ്ട് ദിവസം മുൻപ് ചുനക്കര പഞ്ചായത്ത്, സ്റ്റോപ് മെമ്മോ നൽകിയെന്ന് അജി പറയുന്നു. സ്ഥാപനം അടച്ചുപൂട്ടുകയും വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്യുകയും ചെയ്തതോടെ വാടക വീട്ടിലാണ് ഇന്ന് ഈ നാലംഗ കുടുംബം.