LiveTV

Live

Kerala

ചീങ്കണ്ണിപ്പാലി തടയണ പൊളിച്ച് നീക്കുന്നത് സംബന്ധിച്ച കേസ് ഇന്ന് പരിഗണിക്കും

തടയണ പൊളിക്കാനുള്ള ജില്ലാ കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് ഉടമ അബ്ദുൽ ലത്തീഫ് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത് 

ചീങ്കണ്ണിപ്പാലി തടയണ പൊളിച്ച് നീക്കുന്നത് സംബന്ധിച്ച കേസ് ഇന്ന് പരിഗണിക്കും

പി.വി അൻവർ എം.എൽ.എയുടെ ഭാര്യ പിതാവിന്റെ പേരിൽ മലപ്പുറം ചീങ്കണ്ണിപ്പാലിയിലുള്ള വിവാദ തടയണ പൊളിച്ച് നീക്കുന്നത് സംബന്ധിച്ച കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. തടയണ പൊളിക്കാനുള്ള ജില്ലാ കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് ഉടമ അബ്ദുൽ ലത്തീഫ് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. വെള്ളം ഒഴുക്കിവിടുന്ന കാര്യത്തിൽ 15 ദിവസത്തിനകം ജില്ലാ കലക്ടർ തന്നെ നടപടി ഉറപ്പാക്കണമെന്നാണ് കോടതി നേരത്തെ ഹരജി പരിഗണിച്ചപ്പോൾ നിർദേശിച്ചിരുന്നു.

മുകളിൽ 12 മീറ്ററും താഴെ ആറു മീറ്ററും വീതിയുള്ള വിടവാണ് തടയണയിൽ വേണ്ടത്. 2000 ഘന മീറ്റർ മണ്ണ് മാറ്റിയാലെ ഇങ്ങനെയൊരു വിടവ് ഉണ്ടാക്കാനാവൂ എന്നായിരുന്നു ജില്ലാ കലക്ടർ നേരത്തെ കോടതിയെ അറിയിച്ചിരുന്നത്.