LiveTV

Live

Kerala

ശബരിമല ആചാരസംരക്ഷണം: ഉടന്‍ നിയമനിര്‍മാണമില്ലെന്ന് കേന്ദ്രം

കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്സഭയെ അറിയിച്ചു.

ശബരിമല ആചാരസംരക്ഷണം: ഉടന്‍ നിയമനിര്‍മാണമില്ലെന്ന് കേന്ദ്രം

ശബരിമല ആചാരസംരക്ഷണത്തിന് ഉടന്‍ നിയമനിര്‍മാണമില്ലെന്ന് കേന്ദ്രം. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്സഭയെ അറിയിച്ചു. ശബരിമലയിലെ യുവതീ പ്രവേശനം തടയാന്‍ നിയമ നിര്‍മാണം നടത്തണമെന്ന ആവശ്യത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

ശബരിമലയിലെ ആചാരസംരക്ഷണത്തിന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി സ്വകാര്യബില്‍ അവതരിപ്പിച്ചിരുന്നു. ശബരിമലയില്‍ സെപ്തംബര്‍ ഒന്നിന് മുമ്പുള്ള സ്ഥിതി തുടരാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. എന്നാല്‍ സ്വകാര്യ ബില്‍ അപൂര്‍ണമാണെന്നും ശബരിമല ആചാരസംരക്ഷണത്തിന് സമഗ്രമായ നിയമനിര്‍മാണം വേണമെന്നും ബി.ജെ.പി എം.പി മീനാക്ഷി ലേഖി ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഉടന്‍ നിയമനിര്‍മാണമില്ലെന്നാണ് മന്ത്രി അറിയിച്ചത്.