LiveTV

Live

Kerala

സംസ്ഥാനത്ത് രൂക്ഷമായ ജല പ്രതിസന്ധിയെന്ന് കെ.കൃഷ്ണന്‍കുട്ടി

ഡാമുകളില്‍ ഒരാഴ്ചത്തേക്ക് കൂടിയുള്ള വെള്ളം മാത്രമേ നിലവിലുള്ളൂ

സംസ്ഥാനത്ത് രൂക്ഷമായ ജല പ്രതിസന്ധിയെന്ന് കെ.കൃഷ്ണന്‍കുട്ടി

സംസ്ഥാനത്ത് രൂക്ഷമായ ജലപ്രതിസന്ധിയുണ്ടെന്ന് ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി . ഡാമുകളിൽ ഒന്നര ആഴ്ചത്തേക്കുള്ള വെള്ളം മാത്രമേ ഉള്ളൂവെന്നും ഇനിയും മഴ ലഭിക്കാതെ വന്നാൽ ജല നിയന്ത്രണം വേണ്ടി വരുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.

സംസ്ഥാനം നേരിടുന്നത് രൂക്ഷമായ ജലക്ഷാമമാണെന്ന് വ്യക്തമാക്കുന്നതാണ് പുറത്ത് വരുന്ന വിവരങ്ങൾ. വേനൽ മഴ കുറഞ്ഞതിനു പിന്നാലേ കാലവർഷത്തിലും വൻ കുറവാണ് ഉണ്ടായത്. കാലവർഷത്തിൽ ഇതുവരെ വയനാട്ടിൽ 55 ശതമാനം കുറവുണ്ടായി. ഇടുക്കി 48 ശതമാനം കാസർഗോഡ് 44 ശതമാനം തൃശൂർ 40 പത്തനംതിട്ടയിലും മലപ്പുറത്തും 38 ശതമാനവുമാണ് മഴക്കുറവ്. ഡാമുകളിലെ ജലവിതാനവും കുറഞ്ഞു. താരതമ്യം ചെയ്യുമ്പോൾ സംഭരണ 48.46 ശതമാനം വെള്ളമാണ് ഡാമുകളിൽ ഉള്ളത്. ആകെ സംഭരണ ശേഷിയാണ് 28.69 ശതമാനം മാത്രം. ഇനിയും മഴ പെയ്തില്ലെങ്കിൽ വ്യാവസായത്തിനും ജലസേചനത്തിനുള്ള വെള്ളത്തിൽ നിയന്ത്രണമുണ്ടാകും. പ്രതിസന്ധി നേരിടാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്