LiveTV

Live

Kerala

പെരിങ്ങമ്മല മാലിന്യപ്ലാന്റ് സമരം; സെക്രട്ടേറിയേറ്റിന് മുന്നിൽ സത്യഗ്രഹ സമരം നടത്തി

ജനാവാസ മേഖലയിൽ മാലിന്യപ്ലാന്റ് നിർമ്മിക്കുന്നതിനുള്ള സർക്കാർ നീക്കതിനെതിരെ കഴിഞ്ഞ ഒരു വർഷമായി പ്രദേശവാസികൾ സമരത്തിലാണ്.

പെരിങ്ങമ്മല മാലിന്യപ്ലാന്റ് സമരം; സെക്രട്ടേറിയേറ്റിന് മുന്നിൽ സത്യഗ്രഹ സമരം നടത്തി

തിരുവനന്തപുരം പെരിങ്ങമ്മല മാലിന്യപ്ലാന്റിനെതിരായ സമരം രണ്ടാം ഘട്ടത്തിലേക്ക്. സെക്രട്ടേറിയേറ്റിന് മുന്നിൽ സമരക്കാര്‍ സത്യഗ്രഹ സമരം നടത്തി. പരിസ്ഥിതി ലോല പ്രദേശത്ത് പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള സർക്കാർ നീക്കത്തിൽ വീണ്ടുവിചാരം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ജനാവാസ മേഖലയിൽ മാലിന്യപ്ലാന്റ് നിർമ്മിക്കുന്നതിനുള്ള സർക്കാർ നീക്കതിനെതിരെ കഴിഞ്ഞ ഒരു വർഷമായി പ്രദേശവാസികൾ സമരത്തിലാണ്. പെരിങ്ങമലയിലും നിയമസഭയ്ക്ക് മുന്നിലുമായി ഇതിനോടകം പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

സമരം രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി പശ്ചിമഘട്ടത്തിനായി കാവൽ സത്യാഗ്രഹം എന്ന പേരിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സുഗതകുമാരി സമരം ഉദ്ഘാടനം ചെയ്തു. സമരത്തിന് പൂർണ്ണമായ പിന്തുണയുമായി പ്രതിപക്ഷം ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പാട്ടു പാടിയും പ്രതിഷേധ മുദ്രാവാക്യങ്ങളുമായി സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധി പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.

വി.എസ്.അച്ചുതാനന്ദൻ ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കളും, പരിസ്ഥിതി പ്രവർത്തകരും സമരത്തിന് പിന്തുണയുമായി രംഗത്തെത്തി. പശ്ചിമഘട്ട ജൈവകലവറ പരിപാലന സമിതി, പെരിങ്ങമല പരിസ്ഥിതി സംരക്ഷണ സമിതി,മാലിന്യ പ്ലാന്റ് വിരുദ്ധ ആക്ഷൻ സമിതി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.