LiveTV

Live

Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; അന്വേഷണ സംഘം ജയില്‍ വാര്‍ഡന്റെ മൊഴിയെടുത്തു

സസ്പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥരുടേയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി 

 നെടുങ്കണ്ടം കസ്റ്റഡി മരണം; അന്വേഷണ സംഘം ജയില്‍ വാര്‍ഡന്റെ  മൊഴിയെടുത്തു

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ പീരുമേട് സബ് ജയിലിലെത്തി അന്വേഷണ സംഘം ജയില്‍ വാര്‍ഡന്റെ അടക്കം മൊഴിയെടുത്തു. സസ്പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥരുടേയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. നെടുങ്കണ്ടം സ്റ്റേഷനിലെയും പീരുമേട് സബ് ജയിലിലെയും സിസി ടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കുകയാണ്. അതിനിടെ എസ്.പിയെ ഒഴിവാക്കി ഡി.വൈ.എസ്.പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.