LiveTV

Live

Kerala

സോഫ്റ്റ്‍വെയര്‍ തകരാര്‍; സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെെകുന്നു

റിസര്‍വ് ബാങ്കില്‍ നിന്ന് പണം നിക്ഷേപിക്കുന്ന ഇ - കുബേർ സോഫ്റ്റ്‍വെയര്‍ തകരാറായതാണ് കാരണം.

സോഫ്റ്റ്‍വെയര്‍ തകരാര്‍; സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെെകുന്നു

സോഫ്റ്റ്‍വെയര്‍ തകരാർ മൂലം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകുന്നു. ബാങ്ക് അക്കൌണ്ട് വഴി ശമ്പളമെത്തുന്നവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

റിസര്‍വ് ബാങ്കില്‍ നിന്ന് പണം നിക്ഷേപിക്കുന്ന ഇ - കുബേർ സോഫ്റ്റ്‍വെയര്‍ തകരാറായതാണ് കാരണം. ട്രഷറി അക്കൌണ്ടുള്ളവരുടെ ശമ്പളത്തെ ഇത് ബാധിച്ചേക്കില്ല.

കേരളത്തില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളും ശമ്പളം വൈകിയിട്ടുണ്ടെന്നും രണ്ട് ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്നും ധനമന്ത്രി ടി.എം തോമസ് ഐസക് നിയമസഭയെ അറിയിച്ചു.