LiveTV

Live

Kerala

ആലഞ്ചേരിക്കെതിരെ പരസ്യ പ്രതിഷേധമുയര്‍ത്തി ഒരു വിഭാഗം വൈദികര്‍

കര്‍ദ്ദിനാളെടുക്കുന്ന എല്ലാ തീരുമാനങ്ങളോടും വിയോജിപ്പ് രേഖപ്പെടുത്താനുളള തീരുമാനം രേഖാ മൂലം വത്തിക്കാനെ അറിയിക്കും

ആലഞ്ചേരിക്കെതിരെ പരസ്യ പ്രതിഷേധമുയര്‍ത്തി ഒരു വിഭാഗം വൈദികര്‍

കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പരസ്യ പ്രതിഷേധമുയര്‍ത്തി ഒരു വിഭാഗം വൈദികര്‍. കര്‍ദ്ദിനാളെടുക്കുന്ന എല്ലാ തീരുമാനങ്ങളോടും വിയോജിപ്പ് രേഖപ്പെടുത്താനുളള തീരുമാനം രേഖാ മൂലം വത്തിക്കാനെ അറിയിക്കും.വത്തിക്കാന്‍ റിപ്പോര്‍ട്ട് പരിഗണിച്ചല്ല ജോര്‍ജ് ആലഞ്ചേരിക്ക് എറണാകുളം-അങ്കമാലി അതിരൂപതാ അഡ്മിനിസ്ട്രേറ്റര്‍ പദവി തിരിച്ചുനല്‍കിയതെന്ന‍ ജേക്കബ് മനത്തോടത്ത് പറഞ്ഞിരുന്നു. ഇതിനെ തിരുത്തി ഇന്നലെ സിറോ മലബാര്‍ സഭ വാര്‍ത്താകുറിപ്പ് ഇറക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു വിഭാഗം വൈദികര്‍ ഇന്ന് യോഗം ചേരുന്നത്.