LiveTV

Live

Kerala

സ്വാശ്രയ മാനേജ്മെന്റ് പ്രവേശനം സഭയില്‍; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി

എത്ര രൂപ ഫീസ് നൽകണമെന്ന് അറിയാതെയാണ് വിദ്യാർഥികൾ പ്രവേശനത്തിന് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു

 സ്വാശ്രയ മാനേജ്മെന്റ് പ്രവേശനം സഭയില്‍; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി

സ്വാശ്രയ മാനേജ്മെന്റ് പ്രവേശനം സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. മുതലാളിമാര്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഫീസ് നിർണയ സമിതി നിശ്ചയിക്കുന്ന ഫീസ് സർക്കാർ അംഗീകരിക്കുമെന്ന് ആരോഗ്യമന്ത്രി മറുപടി നല്‍കി.

മെഡിക്കൽ പ്രവേശന കാര്യത്തിൽ എല്ലാം സമയബന്ധിതമായി ചെയ്തിട്ടുണ്ട്. കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഫീസ് നിയന്ത്രണ, പ്രവേശ മേൽനോട്ട സമിതികൾ രൂപീകരിച്ചു. നിയമോപദേശം തേടാനുള്ള സമയം മാത്രമാണ് എടുത്തിട്ടുള്ളതെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. പ്രവേശനത്തിന് കാലതാമസം ഉണ്ടാകില്ലെന്നും ആശങ്കയ്ക്കടിസ്ഥാനമില്ലെന്നും ആരോഗ്യമന്ത്രി സഭയെ അറിയിച്ചു. എന്നാൽ സർക്കാർ മാനേജ്മെന്റുമായി ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ആരോഗ്യമന്ത്രി സത്യത്തെ ക്രൂശിലേറ്റുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.