LiveTV

Live

Kerala

ഔദ്യോഗിക യാത്രകളില്‍ ഭാര്യയുടെ ചെലവു കൂടി സര്‍ക്കാര്‍ വഹിക്കണമെന്ന ആവശ്യം തള്ളി

മന്ത്രിമാർക്ക് പോലും നൽകാത്ത ആനുകൂല്യം ചെയര്‍മാന് നൽകാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി

ഔദ്യോഗിക യാത്രകളില്‍ ഭാര്യയുടെ ചെലവു കൂടി സര്‍ക്കാര്‍ വഹിക്കണമെന്ന  ആവശ്യം തള്ളി

ഔദ്യോഗിക യാത്രകളില്‍ ഭാര്യയുടെ ചെലവു കൂടി സര്‍ക്കാര്‍ വഹിക്കണമെന്ന പി.എസ്‍.സി ചെയര്‍മാന്റെ ആവശ്യം തള്ളി. മന്ത്രിമാർക്ക് പോലും നൽകാത്ത ആനുകൂല്യം ചെയര്‍മാന് നൽകാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിൽ ആനുകൂല്യം ലഭിക്കുമെന്ന ചെയർമാന്റെ വാദവും അംഗീകരിച്ചില്ല.

ഇക്കാര്യം പൊതുഭരണ വകുപ്പ് പി.എസ്.സി സെക്രട്ടറിയെ രേഖാമൂലം അറിയിക്കും. നിലവില്‍ ഔദ്യോഗിക വാഹനവും ഡ്രൈവറും പെട്രോള്‍ അലവന്‍സും ഔദ്യോഗിക വസതിയും ഒന്നര ലക്ഷത്തിലധികം രൂപ ശമ്പളവും ഐ.എ.എസ്. ജീവനക്കാരുടേതിനു തുല്യമായ കേന്ദ്ര നിരക്കിലുള്ള ഡി.എയും ചെയര്‍മാന് അനുവദിക്കുന്നുണ്ട്.