LiveTV

Live

Kerala

സഭയില്‍ ലീഗ്-എന്‍.ഡി.എ സഹകരണമെന്ന് എല്‍.ഡി.എഫ് ആരോപണം

ഒ.രാജഗോപാലിന്റെയും പി.സി ജോർജിന്റെയും സമയം ലീഗിന്റെ എം.എൽ.എ എൻ. ഷംസുദ്ദീന് നൽകിയത് ചൂണ്ടിക്കാട്ടിയാണ് ഭരണപക്ഷ ആരോപണം

സഭയില്‍ ലീഗ്-എന്‍.ഡി.എ സഹകരണമെന്ന് എല്‍.ഡി.എഫ് ആരോപണം

നിയമസഭയിൽ ലീഗ് - എൻ.ഡി.എ സഹകരണമെന്ന ആരോപണവുമായി ഭരണപക്ഷം. ധനവിനിയോഗ ബില്ലിന്റെ ചർച്ചയില്‍ എൻ.ഡി.എ പ്രതിനിധികളായ ഒ.രാജഗോപാലിന്റെയും പി.സി ജോർജിന്റെയും സമയം ലീഗിന്റെ എം.എൽ.എ എൻ. ഷംസുദ്ദീന് നൽകിയത് ചൂണ്ടിക്കാട്ടിയ ഭരണപക്ഷം, ലീഗിന്റെ നടപടി നിയമസഭയിൽ ആയുധമാക്കി.

ധന വിനിയോഗ ബില്ലിന്റെ ചർച്ചയ്ക്കിടെയാണ് നിയമസഭയിലെ അസാധാരണ സംഭവം നടന്നത്. ബി.ജെ.പിയുടെ ഒ. രാജഗോപാലിന്റെയും പി.സി ജോർജിന്റെയും ഓരോ മിനിട്ട് ഷംസുദ്ദീന് നൽകി. തങ്ങളുടെ സമയം ഷംസുദ്ദീന് നൽകണമെന്ന് നിയമസഭാ സെക്രട്ടേറിയറ്റിന് പി.സി ജോർജാണ് എഴുതി നൽകിയത്. ഷംസുദ്ദീൻ പ്രസംഗിക്കുമ്പോൾ എ. പ്രദീപ് കുമാർ വിഷയം ഉന്നയിച്ചു.

മറ്റു വ്യഖ്യാനങ്ങൾ വേണ്ടെന്നും സൗഹാർദത്തിന്റെ അടിസ്ഥാനത്തിലാണ് സമയം കിട്ടിയതെന്നായിരിന്നു ഷംസുദ്ദീന്റെ വിശദീകരണം. ഷംസുദ്ദീന്റെ പ്രതികരണത്തോടെ പ്രതിഷേധം ശക്താക്കി ഭരണപക്ഷം. ഇ.പി ജയരാജൻ ഉൾപ്പെടെ എഴുന്നേറ്റു സംസാരിക്കുമ്പോഴാണ് സഭയില്‍ ബഹളമുണ്ടായത്. ഷംസുദ്ദീന്റെ നടപടിയിൽ ലീഗിലും കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന.