LiveTV

Live

Kerala

കാക്ക രഞ്ജിത്തുമായി കൊടി സുനിക്ക് അടുത്ത ബന്ധമുള്ളതിന് തെളിവ് പുറത്ത്

കഴിഞ്ഞ വര്‍ഷം അവസാനം പരോളിലിറങ്ങിയ കൊടി സുനിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കാക്ക രഞ്ജിത്തും അടക്കമുള്ളവര്‍ കോഴിക്കോട് ഒത്തുകൂടിയെന്നായിരുന്നു പോലീസ് കണ്ടെത്തല്‍.

കാക്ക രഞ്ജിത്തുമായി കൊടി സുനിക്ക് അടുത്ത ബന്ധമുള്ളതിന് തെളിവ് പുറത്ത്

കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കുന്ന കേസുകളില്‍ പ്രധാനിയായ കാക്ക രഞ്ജിത്തുമായി ടി.പി വധകേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനിക്ക് അടുത്ത ബന്ധമുള്ളതിനുള്ളതിന് തെളിവുകള്‍ പോലീസിന് ലഭിച്ചു. കാക്ക രജ്ഞിത്തിനെ അറിയില്ലെന്ന് കൊടി സുനി പലതവണ നല്‍കിയ മൊഴി തെറ്റാണെന്ന് വ്യക്തമാക്കുന്ന ചിത്രമാണ് പോലീസിന് ലഭിച്ചത്. ഇതോടെ കൊടി സുനിയെ പോലീസ് വിവിധ കേസുകളില്‍ വീണ്ടും ചോദ്യം ചെയ്തേക്കും.

കഴിഞ്ഞ വര്‍ഷം അവസാനം പരോളിലിറങ്ങിയ കൊടി സുനിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കാക്ക രഞ്ജിത്തും അടക്കമുള്ളവര്‍ കോഴിക്കോട് ഒത്തുകൂടിയെന്നായിരുന്നു പോലീസ് കണ്ടെത്തല്‍. ഇത് ശരിവെയ്ക്കുന്ന ചിത്രവും പോലീസിന് ലഭിച്ചു. അതാണ് പുറത്ത് വന്നത്.

ഇതോടെ കാക്കരഞ്ജിത്തുമായി ഒരു ബന്ധവുമില്ലെന്നും അറിയില്ലെന്നും വിവിധ കേസുകളില്‍ കൊടി സുനി നല്‍കിയ മൊഴി തെറ്റാണെന്നതിനുള്ള തെളിവ് കൂടിയായി മാറി. കൊടി സുനിയുടെ നിര്‍ദേശ പ്രകാരം കള്ളകടത്ത് കാരില്‍ നിന്നും കാക്ക രഞ്ജിത്ത് ഉള്‍പ്പെടെയുള്ളവര്‍ സ്വര്‍ണം കവര്‍ന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ചിത്രം കൂടി ലഭിച്ചതോടെ ചില കേസുകളില്‍ വീണ്ടും കൊടി സുനിയെ പോലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന.

കൊടുവള്ളി നഗരസഭയിലെ ലീഗ് കൌണ്‍സിലര്‍ കോഴിശേരി മജീദിനെ സ്വര്‍ണം ഇടപാടിന്റെ പേരില്‍ കൊടി സുനി ജയില്‍ നിന്ന് വിദേശത്തേക്ക് വിളിച്ച് ഭീഷണിപെടുത്തിയതായി പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. ഇക്കാര്യം അന്വേഷിക്കുന്ന പോലീസ് സംഘവും പുതിയ വിവരങ്ങള്‍ പരിശോധിക്കും. മജീദും കൊടി സുനിയും തമ്മിലുള്ള സംഭാഷണത്തില്‍ പ്രതിപാധിക്കുന്നതും കള്ളകടത്ത് സ്വര്‍ണ ഇടപാടിനെ കുറിച്ചാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.