LiveTV

Live

Kerala

കാണാതായ ജര്‍മന്‍ യുവതി രാജ്യം വിട്ട് പോയിട്ടില്ലെന്ന് അന്വേഷണ സംഘം

ഇവര്‍ക്കൊപ്പം കേരളത്തിലെത്തിയ ബ്രിട്ടീഷ് പൌരന്‍ മാര്‍ച്ച് മാസത്തില്‍ തന്നെ തിരികെ പോയിരുന്നു

 കാണാതായ ജര്‍മന്‍ യുവതി രാജ്യം വിട്ട് പോയിട്ടില്ലെന്ന് അന്വേഷണ സംഘം

തിരുവനന്തപുരത്ത് നിന്ന് കാണാതായ ജര്‍മന്‍ യുവതി ലിസ വെയ്സ് രാജ്യം വിട്ട് പോയിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്.

അമൃതാനന്ദമയി മഠത്തിലേക്ക് പോകുന്നതിന് വേണ്ടിയാണ് എത്തിയതെന്നാണ് എയര്‍പോര്‍ട്ടില്‍ ലിസ വെയ്സ് അറിയിച്ചത്. ഒപ്പം സുഹൃത്ത് ബ്രിട്ടീഷ് യുവാവായ മുഹമ്മദാലിയും ഉണ്ടായിരുന്നു. എന്നാല്‍ അമൃതാനന്ദമയീ മഠത്തിലും ഇവര്‍ എത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്. ലിസയെ കണ്ടെത്തുന്നതിന് വേണ്ടി ഇന്റര്‍പോളിന്റെ സഹായം പൊലീസ് തേടും.