LiveTV

Live

Kerala

പ്രവാസി വ്യവസായിയുടെ വ്യവസായ യൂണിറ്റ് അടച്ചുപൂട്ടാന്‍ നീക്കമെന്ന് പരാതി

തന്‍റെ വ്യവസായ യൂണിറ്റ് അടച്ചുപൂട്ടാന്‍ മലപ്പുറം തേഞ്ഞിപ്പലം പഞ്ചായത്ത് ശ്രമിക്കുന്നതിതായി പ്രവാസി വ്യവസായിയായ രമേശ് കുമാരനാണ് പരാതി നല്‍കിയത്.

പ്രവാസി വ്യവസായിയുടെ വ്യവസായ യൂണിറ്റ്  അടച്ചുപൂട്ടാന്‍ നീക്കമെന്ന് പരാതി

പ്രവാസി വ്യവസായിയുടെ സ്റ്റീല്‍ ഫര്‍ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റ് അടച്ചുപൂട്ടാന്‍ യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതിയും സെക്രട്ടറിയും ശ്രമിക്കുന്നതായി പരാതി. തന്‍റെ വ്യവസായ യൂണിറ്റ് അടച്ചുപൂട്ടാന്‍ മലപ്പുറം തേഞ്ഞിപ്പലം പഞ്ചായത്ത് ശ്രമിക്കുന്നതായി പ്രവാസി വ്യവസായിയായ രമേശ് കുമാരനാണ് പരാതി നല്‍കിയത്.

മലപ്പുറം തേഞ്ഞിപ്പലം പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള ദേവതിയാല്‍ വ്യവസായ കേന്ദ്രത്തില്‍ 2013 സെപ്തംബറിലാണ് രമേശ് കുമാരന്‍ ശാരദ മെറ്റല്‍സ് എന്ന ചെറുകിട വ്യവസായ യൂണിറ്റ് ആരംഭിച്ചത്. യൂണിറ്റ് പ്രവര്‍ത്തിക്കുന്നതിന് വ്യവസായ കേന്ദ്രം പഞ്ചായത്ത് അനുവദിച്ചത് അഞ്ച് വര്‍ഷത്തേക്കായിരുന്നു. അനുവദിക്കപ്പെട്ട കാലാവധിക്ക് ശേഷം അഞ്ച് വര്‍ഷത്തേക്ക് കൂടി പുതുക്കാനുളള വ്യവസ്ഥയോടെയായിരുന്നു വാടക കരാര്‍. എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം കരാര്‍ പുതുക്കുന്നതിന് പകരം യൂണിറ്റ് ഒഴിയുന്നതിനുള്ള നോട്ടീസാണ് പഞ്ചായത്ത് നല്‍കിയത്. ഇതിനെതിരെ രമേശ് കുമാരന്‍ കോടതിയെ സമീപിച്ചു. ഇതോടെ വ്യവസായ യൂണിറ്റ് വ്യവസ്ഥകള്‍ പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണമുയര്‍ത്തി പഞ്ചായത്ത് യൂണിറ്റ് അടച്ചുപൂട്ടിക്കാന്‍ ശ്രമിക്കുന്നതായി രമേശ് കുമാരന്‍ പറയുന്നു.

രമേശ് കുമാരന് അനുകൂലമായി കോടതി വിധി ഉണ്ടായിട്ടും അത് നടപ്പിലാക്കാനും പഞ്ചായത്ത് സന്നദ്ധമായിട്ടില്ല. പിന്നീട് കോടതി അലക്ഷ്യമാവുമെന്ന് വന്നതോടെ ഒരു വര്‍‌ഷത്തേക്ക് കരാര്‍ പുതുക്കി നല്‍കാമെന്നാണ് പഞ്ചായത്തിന്‍റെ നിലപാട്. ലക്ഷങ്ങള്‍ മുതല്‍മുടക്കി ആരംഭിച്ച യൂണിറ്റ് പെട്ടെന്ന് അടച്ചുപൂട്ടിപോവുന്നത് വലിയ നഷ്ടമുണ്ടാക്കുമെന്നാണ് പ്രവാസി വ്യവസായിയുടെ പരാതി.