LiveTV

Live

Kerala

ജോസ് കെ. മാണി കോടതിയില്‍ വ്യാജരേഖ സമര്‍പ്പിച്ചെന്ന് പരാതി

കേരള കോണ്‍ഗ്രസ് എം കോതമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് എ.ടി പൌലോസാണ് കോതമംഗലം സി.ഐക്ക് പരാതി നല്‍കിയത്

 ജോസ് കെ. മാണി കോടതിയില്‍  വ്യാജരേഖ സമര്‍പ്പിച്ചെന്ന് പരാതി

ജോസ് കെ. മാണി കോടതിയില്‍ വ്യാജരേഖ സമര്‍പ്പിച്ചെന്ന് ആരോപിച്ച് പൊലീസില്‍ പരാതി. കേരള കോണ്‍ഗ്രസ് എം കോതമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് എ.ടി പൌലോസാണ് കോതമംഗലം സി.ഐക്ക് പരാതി നല്‍കിയത്. കോട്ടയത്ത് നടന്ന യോഗത്തില്‍ തന്റെ ഒപ്പ് വ്യാജമായി ചേര്‍ത്തുവെന്നാണ് ആരോപണമുന്നയിച്ചിരിക്കുന്നത്.

കഴിഞ്ഞ ജൂണ്‍ 16 ന് കോട്ടയത്ത് ചേര്‍ന്ന യോഗത്തില്‍ താന്‍ പങ്കെടുത്തതായി വ്യാജ ഒപ്പ് രേഖപ്പെടുത്തിയെന്നാണ് കേരള കോണ്‍ഗ്രസ് കോതമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. പ്രസ്തുത യോഗത്തില്‍ താന്‍ പങ്കെടുത്തിട്ടില്ല. എന്നാല്‍ യോഗത്തില്‍ ഹാജരായി ഒപ്പിട്ട മിനുട്ട്സ് തൊടുപുഴ മുന്‍സിഫ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഇത് വ്യാജമാണെന്നാണ് പൌലോസ് പറയുന്നത്. കോടതിയില്‍ നിന്നും മിനുട്ട്സിന്റെ പകര്‍പ്പ് ലഭിച്ചപ്പോഴാണ് വ്യാജ ഒപ്പിട്ട് മിനുട്ട് തയ്യാറാക്കിയത് അറിഞ്ഞതെന്നും എ.ടി പൌലോസ് പറഞ്ഞു.