LiveTV

Live

Kerala

അമൃത് പദ്ധതിയിലെ അഴിമതി; പ്രക്ഷോഭം ഏറ്റെടുത്ത് കോണ്‍ഗ്രസ്

ജൂലൈ 15ന് കോര്‍പ്പറേഷന് മുന്നില്‍ ധര്‍ണ നടത്തും.

അമൃത് പദ്ധതിയിലെ അഴിമതി; പ്രക്ഷോഭം ഏറ്റെടുത്ത് കോണ്‍ഗ്രസ്

മലിന ജല സംസ്കരണ പ്ലാന്‍റ് പദ്ധതിയായ അമൃത് പദ്ധതിയിലെ അഴിമതി ആരോപണത്തില്‍ കോഴിക്കോട് കോര്‍പ്പറേഷനെതിരെയുള്ള പ്രക്ഷോഭം ഏറ്റെടുത്ത് കോണ്‍ഗ്രസും. ജൂലൈ 15ന് കോര്‍പ്പറേഷന് മുന്നില്‍ ധര്‍ണ നടത്തും.

അഴിമതിക്കാരെ തുറങ്കിലടക്കുക, കോര്‍പറേഷനെ ശുദ്ധീകരിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രതിപക്ഷ യുവജനസംഘടനകള്‍ മുന്നോട്ട് വെച്ച സമരം ഏറ്റെടുക്കുന്നത്. ജൂലൈ 15ന് കോര്‍പ്പറേഷന് മുന്നില്‍ ധര്‍ണ നടത്തുമെന്ന് ഡി.സി.സി പ്രഡിന്റ് ടി സിദ്ദീഖ് പറഞ്ഞു.

അമൃത് പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് കോര്‍പ്പറേഷനില്‍ 56 ലക്ഷം രൂപ റാം ബയോളജിക്കല്‍സ് ഏജന്‍സി കൈപ്പറ്റിയിരുന്നു. പദ്ധതി നടത്തിപ്പില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം നടന്ന കൌണ്‍സില്‍ യോഗത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വെച്ചു.