LiveTV

Live

Kerala

അഭിമന്യുവിനായി സ്മാരകം ഒരുങ്ങുന്നു; പ്രതിമയല്ല, പ്രതികളെയാണ് വേണ്ടതെന്ന് കെ.എസ്.യു

എറണാകുളം മഹാരാജാസ് കോളജില്‍ കുത്തേറ്റ് മരിച്ച അഭിമന്യുവിന്റെ സ്മരണക്കായി നിര്‍മിക്കുന്ന മന്ദിരത്തിന് തറക്കലില്ലിട്ടു

 അഭിമന്യുവിനായി സ്മാരകം ഒരുങ്ങുന്നു; പ്രതിമയല്ല, പ്രതികളെയാണ് വേണ്ടതെന്ന് കെ.എസ്.യു

എറണാകുളം മഹാരാജാസ് കോളജില്‍ കുത്തേറ്റ് മരിച്ച അഭിമന്യുവിന്റെ സ്മരണക്കായി നിര്‍മിക്കുന്ന മന്ദിരത്തിന് തറക്കലില്ലിട്ടു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് തറക്കല്ലിട്ടത്. അതിനിടെ പ്രതിമയല്ല പ്രതികളെ പിടികൂടുകയാണ് വേണ്ടതെന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു.

സ്മാരക മന്ദിരത്തിന്റെ തറക്കല്ലിൽ ചടങ്ങിൽ കോടിയേരി കൃഷ്ണൻ സംസാരിച്ചുകൊണ്ടിരിക്കെയാണ് അഭിമന്യുവിന്റെ മാതാപിതാക്കൾ വേദിയിലേക്കെത്തിയത്. സ്റ്റേജിലുണ്ടായിരുന്ന അഭിമന്യുവിന്റെ ഫോട്ടോ കണ്ടപ്പോൾ മാതാവ് പൊട്ടിക്കരഞ്ഞു. കേരളത്തിന്റെ ക്യാമ്പസുകളിലേക്ക് കടന്നു കയറാനുള്ള വർഗീയ ശക്തികളുടെ ആസൂത്രിതമായ ശ്രമത്തിന്റെ ഭാഗമായാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

മഹാരാജാസ് കോളേജിലും വിദ്യാർഥികളുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടന്നു. അതിനിടെ പ്രതിമയല്ല പ്രതികളെ പിടികൂടുകയാണ് വേണ്ടതെന്നാവശ്യപ്പെട്ട് കെ.എസ്. യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം, കേസിന്റെ വിചാരണ നടപടികൾ സെഷൻസ് കോടതി ആഗസ്ത് 21 ന് പരിഗണിക്കും. കേസിന്റെ വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.