LiveTV

Live

Kerala

പട്ടിക ജാതി വിദ്യാര്‍ത്ഥികളുടെ സ്കോളർഷിപ്പിന് വരുമാന പരിധി നിശ്ചയിച്ച് സംസ്ഥാന സർക്കാർ

പട്ടിക ജാതി വിദ്യാര്‍ത്ഥികളുടെ സ്കോളർഷിപ്പിന് വരുമാന പരിധി നിശ്ചയിച്ച് സംസ്ഥാന സർക്കാർ

പട്ടിക ജാതി വിദ്യാര്‍ത്ഥികളുടെ സ്കോളർഷിപ്പിന് വരുമാന പരിധി നിശ്ചയിച്ച് സംസ്ഥാന സർക്കാർ.9, 10 ക്ലാസുകളിലെ വിദ്യാത്ഥികൾക്ക് ഗ്രാന്റ് ലഭിക്കണമെങ്കിൽ വരുമാന പരിധി രണ്ടര ലക്ഷത്തിൽ കുറവായിരിക്കണം. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് സർക്കുലർ ഇറക്കിയത്. എസ്.സി ഗ്രാന്‍റിന് സാമ്പത്തിക മാനദണ്ഡം ഏര്‍പ്പെടുത്തുന്നത് സംസ്ഥാനത്ത് ഇതാദ്യമാണ്. വരുമാന പരിധി നോക്കാതെ ഗ്രാന്റ് നൽകിയിരുന്നത് നിർത്തലാക്കുന്നത് സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ്.