LiveTV

Live

Kerala

കാലവര്‍ഷത്തില്‍ വന്‍കുറവ്

കാലവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കേണ്ട ജൂണില്‍ മഴ കുറഞ്ഞത് വലിയ രീതിയില്‍ തന്നെ ബാധിക്കും

കാലവര്‍ഷത്തില്‍ വന്‍കുറവ്

കേരളത്തില്‍ കാലവര്‍ഷത്തില്‍ വന്‍കുറവ്. 46 ശതമാനം മഴയുടെ കുറവാണ് ഈ മാസമുണ്ടായത്. കാലവര്‍ഷം തകര്‍ത്ത് പെയ്യുന്ന ജൂണ്‍മാസത്തില്‍ ലഭിക്കേണ്ട മഴയുടെ പകുതി മാത്രമാണ് ലഭിച്ചത്.

സംസ്ഥാനത്ത് 671.7 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് ലഭിച്ചതാകട്ടെ 361.1 മില്ലീമിറ്റര്‍ മഴ. വയനാട് ജില്ലയില്‍ മഴയുടെ അളവില്‍ ഉണ്ടായത് വലിയ കുറവ്. 63 ശതമാനം മഴയുടെ കുറവാണ് വയനാട്ടില്‍ അനുഭവപ്പെട്ടത്. ഇടുക്കിയില്‍ 57ഉം കാസര്‍കോഡ് 53ഉം തൃശ്ശൂരില്‍ 50ശതമാനവും മഴയില്‍ കുറവുണ്ടായി. മലപ്പുറവും പത്തനംതിട്ടയിലും 48 ശതമാനം കുറവ് രേഖപ്പെടുത്തി. പാലക്കാട് 47ശതമാനവും എറണാകുളത്ത് 45ഉം കൊല്ലത്ത് 44 ശതമാനവും മഴ കുറഞ്ഞു.

കാലവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കേണ്ട ജൂണില്‍ മഴ കുറഞ്ഞത് വലിയ രീതിയില്‍ തന്നെ ബാധിക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ മഴ ലഭിച്ചാലും നിലവിലെ മഴകുറവ് മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാനിടയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

സംസ്ഥാനത്ത് തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. 18 ശതമാനം മഴയുടെ കുറവ് മാത്രമാണ് തിരുവനന്തപുരത്ത് രേഖപ്പെടുത്തിയത്.