LiveTV

Live

Kerala

സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുകളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ചർച്ച നടക്കുക

 സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുകളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

എം.ബി.ബി.എസ് പ്രവേശനത്തിന് മുന്നോടിയായി ഫീസ് സംബന്ധിച്ച് സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുകളുമായുള്ള ചർച്ച ഇന്ന്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ചർച്ച നടക്കുക. പ്രവേശനത്തിന് ഫീസ് കൂട്ടണമെന്ന ആവശ്യം മാനേജ്‍മെന്‍റുകൾ ഉന്നയിക്കും.

കഴിഞ്ഞ തവണ നിശ്ചയിച്ച ആറര ലക്ഷം ഫീസ് എന്നത് കുത്തനെ കൂട്ടണമെന്നാണ് മാനേജ്മെന്റുകളുടെ നിലപാട്. 85 % സീറ്റുകളിലും 12 ലക്ഷം രൂപ ഫീസ് വേണമെന്നാണ് ആവശ്യം. 15% എൻ.ആർ.ഐ സീറ്റിൽ 30 ലക്ഷം രൂപ ഫീസായി വേണമെന്നും അസോസിയേഷൻ ഇന്നത്തെയോഗത്തിൽ ആവശ്യപ്പെടും. ഉയർന്ന ഫീസ് ഘടന സർക്കാർ അംഗീകരിച്ചാൽ 10 ശതമാനം പാവപ്പെട്ട വിദ്യാർത്ഥികളെ സൗജന്യമായി പഠിപ്പിക്കാമെന്നാണ് മാനേജ്‍മെന്റുകളുടെ വാഗ്ദാനം. ക്രിസ്ത്യൻ മാനേജ്‍മെന്റുകളും ഫീസ് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെടും. ആദ്യം സ്വകാര്യ മെഡിക്കൽ മാനേജ്‍മെന്റുകളുമായി ആരോഗ്യമന്ത്രി നടത്താനിരുന്ന ചർച്ചയാണ് രണ്ട് ദിവസം മുന്നോട്ടാക്കി ഇന്ന് നടത്താൻ തീരുമാനിച്ചത്. എന്നാൽ ചർച്ച നടത്തുമെങ്കിലും കോടതി നടപടികളുമായി മുന്നോട്ടു പോകാനാണ് മെഡിക്കൽ മാനേജ്‍മെന്റുകളുടെ തീരുമാനം.