LiveTV

Live

Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; സി.ബി.ഐ അന്വേഷണം വേണമെന്ന് മരിച്ച രാജ്കുമാറിന്റെ കുടുംബം

നെടുങ്കണ്ടം കസ്റ്റഡി മരണം; സി.ബി.ഐ അന്വേഷണം വേണമെന്ന് മരിച്ച രാജ്കുമാറിന്റെ കുടുംബം

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് മരിച്ച രാജ്കുമാറിന്റെ കുടുംബം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കും. ഇടുക്കി എസ്.പി അടക്കമുള്ള ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും രാജ്കുമാറിന്റെ കുടുംബം ആവശ്യപ്പെട്ടു. എസ്.പിയെ ഒന്നാംപ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ മീഡിയവണിനോട് പറഞ്ഞു.

നെടുങ്കണ്ടത്ത് റിമാന്‍ഡ് കേസിലെ പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് വരണമെങ്കില്‍ സി.ബി.ഐ കേസ് അന്വേഷിക്കണം. ഇടുക്കി എസ്.പിക്കെതിരെയും നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

അതിനിടെ ഇടുക്കി എസ്.പി കെ.ബി വേണുഗോപാലിനെതിരെ സി.പി.ഐ വീണ്ടും രൂക്ഷവിമര്‍ശനമാണ് നടത്തിയത്. കസ്റ്റഡി മരണത്തില്‍ എസ്.പിയെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരമാന്‍ തുറന്നടിച്ചു.

രാജ്കുമാറിന്റെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. രാജ്കുമാറിന്റെ മരണം സ്ഥിരീകരിച്ച പീരുമേട് താലൂക്ക് ആശുപത്രിയില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി ഡോക്ടര്‍മാരുടെ മൊഴിയെടുത്തു. സംഘം ഇന്ന് പീരുമേട് സബ് ജയിലിലെത്തി സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് വിവിരങ്ങള്‍ ശേഖരിക്കും.