LiveTV

Live

Kerala

ഫ്രറ്റേണിറ്റി ജാഥക്ക് നേരെ പൊലീസ് അതിക്രമം

ഇന്ന് തുടങ്ങിയ ഫ്രറ്റേണിറ്റിയുടെ സാഹോദര്യ രാഷ്ട്രീയ ജാഥ ലോ കോളജിലെത്തിയപ്പോഴാണ് സംഘര്‍ഷം.

ഫ്രറ്റേണിറ്റി ജാഥക്ക് നേരെ പൊലീസ് അതിക്രമം

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജാഥക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്. തിരുവനന്തപുരത്ത് ലോ കോളജിന് മുന്നിലാണ് പൊലീസ് അതിക്രമം. സംസ്ഥാന നേതാക്കളെ അടക്കം ക്രൂരമായി മര്‍ദ്ദിച്ച പൊലീസ് ജാഥാ വാഹനങ്ങളും പിടിച്ചെടുത്തു.

ഇന്ന് തുടങ്ങിയ ഫ്രറ്റേണിറ്റിയുടെ സാഹോദര്യ രാഷ്ട്രീയ ജാഥ ലോ കോളജിലെത്തിയപ്പോഴാണ് സംഘര്‍ഷം. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളജ് ഗേറ്റ് പൂട്ടിയതിനെത്തുടര്‍ന്ന് ജാഥ അംഗങ്ങള്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് കോളജ് പ്രിന്‍സിപ്പലുമായി ചര്‍ച്ചക്ക് ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് അതിക്രമം. കസ്റ്റഡിയിലെടുത്തവര്‍ക്ക് പൊലീസ് വാഹനത്തിനുള്ളിലും മര്‍ദ്ദനമേറ്റു. സംസ്ഥാന സെക്രട്ടറി അജീഷ് കിളിക്കോട്, അസി. സെക്രട്ടറി വസീം അലി എന്നിവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 20 ലധികം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

ഇരുവിഭാഗങ്ങള്‍ തമ്മിലെ സംഘര്‍ഷമൊഴിവാക്കാനായിരുന്നു നടപടിയെന്നാണ് പൊലീസ് ഭാഷ്യം. ജാഥാ അംഗങ്ങള്‍ അതിക്രമിച്ചെന്ന് വരുത്തി തീര്‍ക്കാനും പൊലീസ് നീക്കം നടത്തുന്നുണ്ട്.