LiveTV

Live

Kerala

നാട്ടിലെത്തിയ പ്രവാസിക്ക് ഹോം സ്റ്റേ തുടങ്ങാൻ വൈദ്യുതി നല്‍കാതെ കെ.എസ്.ഇ.ബി

നാട്ടിലെത്തിയ പ്രവാസിക്ക് ഹോം സ്റ്റേ തുടങ്ങാൻ വൈദ്യുതി നല്‍കാതെ കെ.എസ്.ഇ.ബി

മുപ്പത് വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെത്തി ഹോം സ്റ്റേ തുടങ്ങിയയാള്‍ക്ക് വൈദ്യുതി നല്‍കാതെ കെ.എസ്.ഇ.ബി. കോട്ടയം കരിപ്പൂത്തട്ട് സ്വദേശി കുര്യന്‍ സേവ്യര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കെ.എസ്.ഇ.ബി ഓഫീസ് കയറിയിറങ്ങുകയാണ്. സൗജന്യമായി നല്‍കേണ്ട വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ 12 ലക്ഷം രൂപ കെട്ടിവെക്കണമെന്ന ഉദ്യോഗസ്ഥരുടെ പിടിവാശിയാണ് ഈ പ്രവാസിയുടെ സംരംഭത്തിന് തിരിച്ചടിയായത്.

2017ല്‍ നിര്‍മ്മാണം പൂര്‍ത്തിയായ ഹോം സ്റ്റേയ്ക്ക് 51 കിലോ വാട്ടിന്റെ വൈദ്യുതി കണക്ഷനാണ് ആവശ്യമായിരുന്നത്. എന്നാല്‍ വൈദ്യുതി ലഭിക്കണമെങ്കില്‍ 12 ലക്ഷം രൂപ മുടക്കി സ്വന്തമായി ട്രാന്‍സ്ഫോമര്‍ വെക്കണമെന്ന നിലപാട് കെ.എസ്.ഇ.ബിയിലെ ചില ഉദ്യോഗസ്ഥര്‍ നിലപാടെടുത്തു. ഇതോടെ കുര്യന്റെ ഹോം സ്റ്റേ സ്വപ്നങ്ങള്‍ പൊലിഞ്ഞു.

1 മെഗാവാട്ട് വരെയുള്ള കണക്ഷനുകള്‍ പൊതു വിതരണത്തിന്റെ ഭാഗമായി കെ.എസ്.ഇ.ബി തന്നെ നല്‍കണമെന്ന് ഇലക്ട്രിസിറ്റി സപ്ലെ നിയമത്തില്‍ പറയുന്നത്. പക്ഷെ കുര്യന്‍ സേവിയറിന്റെ കാര്യത്തില്‍ ഇത് നടപ്പാക്കാന്‍ കെ.എസ്.ഇ.ബി തയ്യാറായില്ല. കണ്‍സ്യൂമര്‍ കോടതിയില്‍ കെ.എസ്.ഇ.ബിക്ക് അനുകൂലമായി വിധി വന്നെങ്കിലും ഓമ്പുഡ്സ്മാനെ സമീപിച്ച് കാത്തിരിക്കുകയാണ് ഈ പ്രവാസി.