LiveTV

Live

Kerala

കേരളത്തിലെ സംവരണ ലിസ്റ്റ് പുനഃപരിശോധിക്കാന്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി

10 വര്‍ഷം കൂടുമ്പോള്‍ സംവരണ ലിസ്റ്റ് പുനഃപരിശോധിക്കണം എന്ന് സുപ്രീംകോടതി നിര്‍ദ്ദേശമുണ്ട്.

കേരളത്തിലെ സംവരണ ലിസ്റ്റ് പുനഃപരിശോധിക്കാന്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി

കേരളത്തിലെ സംവരണ ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന ആവശ്യത്തില്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് ഇക്കാര്യം വ്യക്കമാക്കിയത്. മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റ് ആണ് കോടതിയെ സമീപിച്ചത്.

ലിസ്റ്റിലെ പാകപ്പിഴ മൂലം മുസ്ലിംകള്‍ക്ക് അര്‍ഹമായ സംവരണം നഷ്ടമാകുന്നുവെന്നാണ് പ്രധാന ആക്ഷേപം. 10 വര്‍ഷം കൂടുമ്പോള്‍ സംവരണ ലിസ്റ്റ് പുനഃപരിശോധിക്കണം എന്ന് സുപ്രീംകോടതി നിര്‍ദ്ദേശമുണ്ട്. എന്നാല്‍, 28 വര്‍ഷമായി ലിസ്റ്റില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.