LiveTV

Live

Kerala

കെ.എസ്.ഇ.ബി വൈദ്യുതി നല്‍കുന്നില്ല; ഹോം സ്റ്റേ നിര്‍മ്മിച്ച പ്രവാസി ദുരിതത്തില്‍ 

വികസനം കടന്ന് ചെല്ലാത്ത ഗ്രാമമാണ് കരിപ്പൂത്തട്ട്. തന്റെ ഗ്രാമത്തിന്റെ സൗന്ദര്യം ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യം കൂടി മുന്‍ നിര്‍ത്തിയാണ് കുര്യന്‍ സേവിയര്‍ ഹോം സ്റ്റേ തുടങ്ങിയത്.

കെ.എസ്.ഇ.ബി വൈദ്യുതി നല്‍കുന്നില്ല; ഹോം സ്റ്റേ നിര്‍മ്മിച്ച പ്രവാസി ദുരിതത്തില്‍ 

മുപ്പത് വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെത്തി ഹോം സ്റ്റേ തുടങ്ങിയയാള്‍ക്ക് വൈദ്യുതി നല്‍കാതെ കെ.എസ്.ഇ.ബി. കോട്ടയം കരിപ്പൂത്തട്ട് സ്വദേശി കുര്യന്‍ സേവ്യര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കെ എസ് ഇ ബി ഓഫീസ് കയറിയിറങ്ങുകയാണ്. സൗജന്യമായി നല്‍കേണ്ട വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ 12 ലക്ഷം രൂപ കെട്ടിവെക്കണമെന്ന ഉദ്യോഗസ്ഥരുടെ പിടിവാശിയാണ് ഈ പ്രവാസിയുടെ സംരംഭത്തിന് തിരിച്ചടിയായത്.

വികസനം കടന്ന് ചെല്ലാത്ത ഗ്രാമമാണ് കരിപ്പൂത്തട്ട്. തന്റെ ഗ്രാമത്തിന്റെ സൗന്ദര്യം ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യം കൂടി മുന്‍ നിര്‍ത്തിയാണ് കുര്യന്‍ സേവിയര്‍ ഹോം സ്റ്റേ തുടങ്ങിയത്. 2017ല്‍ നിര്‍മ്മാണം പൂര്‍ത്തിയായ ഹോം സ്റ്റേയ്ക്ക് 51 കിലോവാട്ടിന്റെ വൈദ്യുതി കണക്ഷനാണ് ആവശ്യമായിരുന്നത്. എന്നാല്‍ വൈദ്യുതി ലഭിക്കണമെങ്കില്‍ 12 ലക്ഷം രൂപ മുടക്കി സ്വന്തമായി ട്രാന്‍സ്ഫോമര്‍ വെക്കണമെന്ന നിലപാട് കെ.എസ്.ഇ.ബിയിലെ ചില ഉദ്യോഗസ്ഥര്‍ നിലപാടെടുത്തു.

ഇതോടെ കുര്യന്റെ ഹോം സ്റ്റേ സ്വപ്നങ്ങള്‍ പൊലിഞ്ഞു. 1 മെഗാവാട്ട് വരെയുള്ള കണക്ഷനുകള്‍ പൊതു വിതരണത്തിന്റെ ഭാഗമായി കെ.എസ്. ഇ.ബി തന്നെ നല്കണമെന്ന് ഇലക്ട്രിസിറ്റി സപ്ലെ നിയമത്തില്‍ പറയുന്നത്. എന്നാല്‍ കുര്യന്‍ സേവിയറിന്റെ കാര്യത്തില്‍ ഇത് നടപ്പാക്കാന്‍ കെ.എസ്.ഇ ബി തയ്യാറായില്ല. കണ്‍സ്യൂമര്‍ കോടതിയില്‍ നിന്ന് കെ.എസ്.ഇ ബി.ക്ക് അനുകൂലമായി വിധി വന്നെങ്കിലും ഓമ്പുട്സ്മാനെ സമീപിച്ച് കാത്തിരിക്കുകയാണ് ഈ പ്രവാസി.