LiveTV

Live

Kerala

‘പി.കെ ശ്യാമള ഒരു തെറ്റും ചെയ്തിട്ടില്ല’; ആന്തൂര്‍ സംഭവത്തില്‍ പി.കെ ശ്യാമളയെ ന്യായീകരിച്ച് ഇ.പി ജയരാജന്‍

‘പി.കെ ശ്യാമള ഒരു തെറ്റും ചെയ്തിട്ടില്ല’; ആന്തൂര്‍ സംഭവത്തില്‍ പി.കെ ശ്യാമളയെ ന്യായീകരിച്ച് ഇ.പി ജയരാജന്‍

ആന്തൂരില്‍ വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ. ശ്യാമളയെ പിന്തുണച്ച് മന്ത്രി ഇ.പി ജയരാജന്‍. സാജന്റെ അത്മഹത്യയില്‍ പി.കെ ശ്യാമള ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ പ്രതിപക്ഷത്തിന് ദുഃഖിക്കേണ്ടിവരുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. അന്വേഷണം അട്ടിമറിക്കുന്നതിന്റെ സൂചനയാണ് മന്ത്രിയുടെ പ്രതികരണമെന്ന് പ്രതിപക്ഷം ആരോപിച്ചു.

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: പി.കെ ശ്യാമള രാജി വെക്കേണ്ടെന്ന് സി.പി.എം
Also Read

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: പി.കെ ശ്യാമള രാജി വെക്കേണ്ടെന്ന് സി.പി.എം

ചോദ്യോത്തരവേളയിലായിരുന്നു ആന്തൂര്‍ വിഷയം വീണ്ടും ചര്‍ച്ചയായത്. സാജന്റെ ആത്മഹത്യയില്‍ എന്തുകൊണ്ട് രാഷ്ട്രീയ നേതൃത്വത്തിനെതിരേ നടപടിയെടുക്കുന്നില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദിച്ചു. ഇതിനുള്ള മറുപടിയിലാണ് മന്ത്രി ഇ.പി ജയരാജന്‍ പി.കെ ശ്യാമളയെ പിന്തുണച്ച് രംഗത്തെത്തിയത്.

പ്രതിപക്ഷം ചൂണ്ടിക്കാട്ടി എന്നതുകൊണ്ടു മാത്രം ഒരാള്‍ കുറ്റവാളിയാകില്ലെന്നും അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ ദുഃഖിക്കേണ്ടി വരുമെന്നും മന്ത്രി പ്രതികരിച്ചതോടെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. സാജന്റെ ആത്മഹത്യയില്‍ അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ പ്രതിയെ രക്ഷിക്കുമെന്നതിന്റെ സൂചനയാണ് മന്ത്രിയുടെ പ്രസ്താവനയെന്ന് പ്രതിപക്ഷം ആരോപിച്ചു.

ടൂറിസം മേഖലയെ ഹര്‍ത്താലുകളില്‍ നിന്ന് ഒഴുവാക്കാനുള്ള തീരുമാനം പൂര്‍ണമായും നടപ്പാക്കാന്‍ സാധിച്ചില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സഭയെ അറിയിച്ചു. സംസ്ഥാനത്തിന്റെ പൊതുകടം 2,38,588 കോടി രൂപയെന്ന് ധനമന്ത്രി തോമസ് ഐസക് സഭയെ അറിയിച്ചു.