LiveTV

Live

Kerala

ക്രമക്കേട് നടത്തിയാള്‍ക്ക് വീണ്ടും റേഷന്‍കട; ആദിവാസികള്‍ സ്‌പ്ലൈ ഓഫീസറെ തടഞ്ഞുവെച്ചു

കലക്ടര്‍ ലൈസന്‍സ് റദ്ദ് ചെയ്ത ശേഷം ജില്ല സ്‌പ്ലൈ ഓഫീസില്‍ നിന്നും ഒരു റിപ്പോര്‍ട്ടും തേടാതെയായിരുന്നു ഭക്ഷ്യസെക്രട്ടറി വത്സമ്മയ്ക്ക് ലൈസന്‍സ് പുനഃസ്ഥാപിച്ചത്.

ക്രമക്കേട് നടത്തിയാള്‍ക്ക് വീണ്ടും റേഷന്‍കട; ആദിവാസികള്‍ സ്‌പ്ലൈ ഓഫീസറെ തടഞ്ഞുവെച്ചു

ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് കളക്ടര്‍ ലൈസന്‍സ് റദ്ദാക്കിയ ആള്‍ക്ക് തന്നെ വീണ്ടും റേഷന്‍ കട നടത്താന്‍ അനുമതി നല്‍കിയ ഭക്ഷ്യ സെക്രട്ടറിയുടെ ഉത്തരവിന് എതിരെ ആദിവാസികള്‍ ജില്ലാ സപ്ലൈ ഓഫീസറെ തടഞ്ഞു വെച്ചു. കക്കയം അമ്പലക്കുന്ന് കോളനിയിലെ ആദിവാസികളാണ് വത്സമ്മയെന്നയാള്‍ക്ക് ലൈസന്‍സ് നല്‍കിയതിന് എതിരെ കോഴിക്കോട് ജില്ലാ സ്‌പ്ലൈ ഓഫീസറെ ഉപരോധിച്ചത്. ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കാമെന്ന് രേഖാമൂലം ഉറപ്പ് ജില്ലാ സപ്ലൈ ഓഫീസര്‍ ആദിവാസികള്‍ക്ക് നല്‍കി.

അതേ വത്സമ്മയ്ക്കു തന്നെ വീണ്ടും റേഷന്‍കട നല്‍കുന്നത് ഇവര്‍ക്ക് സഹിക്കാനായില്ല. അതാണ് പ്രതിഷേധവുമായി ജില്ലാ സപ്ലൈ ഓഫീസറുടെ മുന്നിലേക്ക് എത്തിച്ചത്. സൌജന്യ റേഷന്‍ പോലും കരിഞ്ചന്തയില്‍ വിറ്റുവെന്ന് കണ്ടെത്തിയ ആള്‍ക്ക് വീണ്ടും റേഷന്‍ കട നടത്താന്‍ നല്‍കരുതെന്ന് മാത്രമായിരുന്നു ഇവര്‍ക്ക് പറയാനുണ്ടായിരുന്നത്.

വീണ്ടും ലൈസന്‍സ് അനുവദിച്ചതിന് പിന്നില്‍ അഴിമതിയാണെന്നും ആദിവാസികള്‍ കുറ്റപ്പെടുത്തി. ഇതോടെ ഭക്ഷ്യ സെക്രട്ടറിയുടെ തീരുമാനത്തിന് എതിരായ പ്രതിഷേധം സര്‍ക്കാരിനെ അറിയാക്കാമെന്നായി ജില്ലാ സപ്ലൈ ഓഫീസര്‍. കലക്ടര്‍ ലൈസന്‍സ് റദ്ദ് ചെയ്ത ശേഷം ജില്ല സ്‌പ്ലൈ ഓഫീസില്‍ നിന്നും ഒരു റിപ്പോര്‍ട്ടും തേടാതെയായിരുന്നു ഭക്ഷ്യസെക്രട്ടറി വത്സമ്മയ്ക്ക് ലൈസന്‍സ് പുനഃസ്ഥാപിച്ചത്.