LiveTV

Live

Kerala

രാജ്കുമാറിനെ മെഡിക്കല്‍ കോളജില്‍ ഒ.പിയില്‍ കാണിച്ചതിലും ദുരൂഹത

ഗുരുതരമായ നിലയില്‍ മെഡിക്കല്‍ കൊളേജില്‍ എത്തിച്ച കുമാറിനെ അത്യാഹിത വിഭാഗത്തില്‍ കാണിക്കാതെ ഒ.പിയില്‍ കാണിച്ചത് ദുരൂഹ വര്‍ദ്ധിപ്പിക്കുന്നുണ്ട്.

രാജ്കുമാറിനെ മെഡിക്കല്‍ കോളജില്‍ ഒ.പിയില്‍ കാണിച്ചതിലും ദുരൂഹത

കോട്ടയം മെഡിക്കല്‍ കോളേജില്‍ രാജ്കുമാറിനെ കൊണ്ടുവന്നതിലും ദുരൂഹത വര്‍ധിക്കുന്നു. ഗുരുതര പരിക്കുകള്‍ ഉണ്ടായിരുന്നിട്ടും അത്യാഹിത വിഭാഗത്തില്‍ കാണിക്കാതെ ഒ.പിയില്‍ കാണിച്ചതാണ് സംശയമുണ്ടാക്കുന്നത്. സ്‌കാനിംഗ് നടത്തി തുടര്‍ചികിത്സ പോലും ഉറപ്പാക്കാതെയാണ് രാജ്കുമാറിനെ മെഡിക്കല്‍ കോളേജില്‍ നിന്നും കൊണ്ടു പോയതെന്നാണ് വിവരം.

19 തിയതി കോട്ടയം മെഡിക്കല്‍ കൊളേജില്‍ കുമാര്‍ എന്ന പേരുള്ളയാള്‍ ഒ.പി ടിക്കറ്റ് എടുത്തിട്ടുണ്ട്. ഇത് രാജ്കുമാറിന്റെ തന്നെയാകാമെന്നാണ് കരുതുന്നത്. എന്നാല്‍, ഇങ്ങനെയൊരു രോഗിയെ ചികിത്സിച്ചതായി ഡോക്ടര്‍മാര്‍ക്ക് വ്യക്തതയില്ല.

Also read: കസ്റ്റഡിയില്‍ മരിച്ച രാജ്കുമാര്‍ കുഴപ്പക്കാരനെന്ന് എം.എം മണി

പൊലീസ് കൊണ്ടുവന്ന ഒരു രോഗിയെ സര്‍ജിക്കല്‍ ഒ.പിയില്‍ നിന്നും സ്‌കാനിംഗിനായി പറഞ്ഞയച്ചിരുന്നു. ഇയാളെ പിന്നീട് തിരികെ കൊണ്ടു വന്നില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഇത് കുമാറാണോ എന്ന കാര്യം പരിശോധിച്ച് വരുകയാണ്. ഗുരുതരമായ നിലയില്‍ മെഡിക്കല്‍ കൊളേജില്‍ എത്തിച്ച കുമാറിനെ അത്യാഹിത വിഭാഗത്തില്‍ കാണിക്കാതെ ഒ.പിയില്‍ കാണിച്ചത് ദുരൂഹ വര്‍ദ്ധിപ്പിക്കുന്നുണ്ട്.

19ന് എത്തി മടങ്ങിയ സംഘം 20 വീണ്ടും മെഡിക്കല്‍ കോളേജില്‍ വന്നിരുന്നുവെന്നാണ് ജയില്‍ വാര്‍ഡന്‍ അടക്കമുള്ളവര്‍ പറയുന്നത്. എന്നാല്‍ ഇത് എത്രമാത്രം ശരിയാണെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.