LiveTV

Live

Kerala

ഒറ്റപ്പെട്ട വ്യക്തികൾ പൊലീസിന് കളങ്കമുണ്ടാക്കുന്നു; പൊലീസിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി  

തെറ്റ് ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂരില്‍ കോസ്റ്റല്‍ വാര്‍ഡന്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒറ്റപ്പെട്ട വ്യക്തികൾ പൊലീസിന് കളങ്കമുണ്ടാക്കുന്നു; പൊലീസിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി  

സംഭവിക്കാന്‍ പാടില്ലാത്തത് പൊലീസ് സേനയില്‍ സംഭവിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒറ്റപ്പെട്ട വ്യക്തികൾ പൊലീസിന് കളങ്കമുണ്ടക്കുന്നു. തെറ്റ് ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി തൃശൂരില്‍ പറഞ്ഞു. കസ്റ്റഡി മരണമുള്‍പ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

പോലീസ് അക്കാദമിയില്‍ കോസ്റ്റല്‍ ഗാര്‍ഡുകളുടെ പാസ്സിങ്ങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമീപകാലത്തുണ്ടായ ഒറ്റപ്പെട്ട സംഭവങ്ങള്‍ വേദനിപ്പിച്ചു, എന്നാല്‍ ഏത് ഒറ്റപ്പെട്ടതും യാദൃശ്ചികവും എന്ന് കരുതി മിണ്ടാതിരിക്കാനാവില്ല. ശക്തമായ നടപടിയുണ്ടാവും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി വി.എസ് സുനില്‍ കുമാര്‍, ഡി.ജി.പി ലോക്നാഥ് ബഹറ, തുടങ്ങിയവര്‍ പങ്കെടുത്തു. 177 മത്സ്യത്തൊഴിലാളികളാണ് കോസ്റ്റല്‍ ഗാര്‍ഡുകളായി പോലീസ് സേനയുടെ ഭാഗമായത്. കരാര്‍ അടിസ്ഥാനത്തില്‍ ഇവരെ തീരദേശ സ്റ്റേഷനുകളില്‍ നിയമിക്കും.