LiveTV

Live

Kerala

കെ.എസ്.ആര്‍.ടി.സി 2107 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടു

ഇതോടെ കെ.എസ്.ആര്‍.ടി.സിയില്‍ ദിവസവും 600 ഓളം സര്‍വ്വീസുകള്‍ മുടങ്ങിയേക്കും.

കെ.എസ്.ആര്‍.ടി.സി 2107 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടു

എംപാനല്‍ കണ്ടക്ടര്‍ മാര്‍ക്ക് പിന്നാലെ താല്‍ക്കാലിക ഡ്രൈവര്‍മാരെയും കെ.എസ്.ആര്‍.ടി.സി പിരിച്ചുവിട്ടു. ഹൈക്കോടതി വിധിയെ തുടര്‍ന്ന് മൂന്ന് മേഖലയിലുമായി 2107 എംപാനല്‍ ഡ്രൈവര്‍മാരെയാണ് പിരിച്ചുവിട്ട് ഉത്തരവായത്. ഇതോടെ കെ.എസ്.ആര്‍.ടി.സിയില്‍ ദിവസവും 600 ഓളം സര്‍വ്വീസുകള്‍ മുടങ്ങിയേക്കും.

എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ട ഹൈക്കോടതി വിധി നടപ്പാക്കാനുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് കെ.എസ്.ആര്‍.ടി.സിയുടെ നടപടി. മൂന്ന് മേഖലയിലുമായി 2107 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിട്ടു. 1479 പേരെ തെക്കന്‍ മേഖലയില്‍ നിന്ന് പിരിച്ചുവിട്ടു. മധ്യമേഖലയില്‍ 257പേരെയും, വടക്കന്‍ മേഖലയില്‍ 371 പേരെയുമാണ് പിരിച്ചു വിട്ടത്.

ഏപ്രിലില്‍ പിരിച്ചുവിടണമെന്നായിരിന്നു ഹൈക്കോടതി ഉത്തരവ്. എന്നാല്‍ വിധി നടപ്പാക്കന്‍ സുപ്രീംകോടതി ജുണ്‍ 30 വരെ സാവകാശം അനുവദിക്കുകയായിരുന്നു. വിധി നടപ്പാക്കിയ ശേഷം കണ്ടക്ടര്‍മാരെ നിയോഗിച്ചത് പോലെ ലീവ് വേക്കന്‍സിയില്‍ നിയോഗിക്കാനാണ് ആലോചന.

ഡ്രൈവര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിട്ടാല്‍ ദിവസേന 600 ഓളം സര്‍വ്വീസുകള്‍ മുടങ്ങുമെന്നാണ് കരുതുന്നത്. തെക്കന്‍ ജില്ലകളില്‍ പ്രതിസന്ധി രൂക്ഷമാക്കും. 90 പെയിന്റര്‍മാരെയും പിരിച്ച് വിടാനുള്ള ഉത്തരവ് ഉടന്‍ നടപ്പാക്കില്ല.