LiveTV

Live

Kerala

177 മത്സ്യതൊഴിലാളികള്‍ ഇന്ന് മുതല്‍ ഔദ്യോഗികമായി പോലീസ് സേനയുടെ ഭാഗമായി പ്രവര്‍ത്തിക്കും

അപേക്ഷ നല്‍കിയ 17000 പേരില്‍ നിന്നാണ് 177 പേരെ തെരഞ്ഞെടുത്തത്

177 മത്സ്യതൊഴിലാളികള്‍ ഇന്ന് മുതല്‍ ഔദ്യോഗികമായി പോലീസ് സേനയുടെ ഭാഗമായി പ്രവര്‍ത്തിക്കും

177 മത്സ്യതൊഴിലാളികള്‍ ഇന്ന് മുതല്‍ ഔദ്യോഗികമായി പോലീസ് സേനയുടെ ഭാഗമായി പ്രവര്‍ത്തിക്കും. പരിശീലനം പൂര്‍ത്തിയാക്കിയ ഇവരുടെ പാസ്സിംഗ് ഔട്ട് ഇന്ന് നടക്കും. പോലീസ് അക്കാദമിയില്‍ നടക്കുന്ന പരേഡില്‍ മുഖ്യമന്ത്രിയാണ് അഭിവാദ്യം സ്വീകരിക്കുക.

അഞ്ച് സ്ത്രീകളും 172 പുരുഷന്മാരുമാണ് പോലീസ് അക്കാദമിയിലെ പരിശീലനത്തിന് ശേഷം പുറത്തിറങ്ങുന്നത്. മുന്‍ കാലങ്ങളില്‍ തീരദേശ മേഖലയില്‍ പോലീസിന് കൈത്താങ്ങായി പ്രവര്‍ത്തിച്ചവരാണ് ഇവരില്‍ ഭൂരിഭാഗവും. പ്രളയത്തില്‍ മുങ്ങിത്താഴ്ന്ന കേരളത്തെ കോരിയെടുത്ത കേരള സൈന്യത്തിന്റെ പ്രതീകങ്ങള്‍. നാല് മാസത്തെ കഠിനമായ പരിശീലനത്തിന് ഒടുവിലാണ് മത്സ്യത്തൊഴിലാളികള്‍ സേനയുടെ ഭാഗമാവുന്നത്.

അപേക്ഷ നല്‍കിയ 17000 പേരില്‍ നിന്നാണ് 177 പേരെ തെരഞ്ഞെടുത്തത്. പോലീസ് സേനാംഗങ്ങള്‍ക്ക് നല്‍കുന്ന എല്ലാവിധത്തിലുള്ള പരിശീലനവും കോസ്റ്റല്‍ പോലീസിനും നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം