LiveTV

Live

Kerala

തിരുവനന്തപുരത്ത് വിദേശ വനിതയെ കാണാനില്ലെന്ന് പരാതി 

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ജര്‍മ്മന്‍ സ്വദേശിയായ വനിത കേരളത്തിലെത്തിയത്. 30 വയസാണ് ഇവര്‍ക്കുള്ളത്

തിരുവനന്തപുരത്ത് വിദേശ വനിതയെ കാണാനില്ലെന്ന് പരാതി 

തിരുവനന്തപുരത്ത് വിദേശ വനിതയെ കാണാനില്ലെന്ന് പരാതി. ജര്‍മന്‍ സ്വദേശിയായ വനിതയെ മൂന്ന് മാസമായി കാണാനില്ലെന്നാണ് പരാതി. ജര്‍മന്‍ കോണ്‍സുലേറ്റിന്റെ പരാതിയില്‍ വലിയതുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ജര്‍മന്‍ സ്വദേശിനിയായ ലിസ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. കൊല്ലം വള്ളിക്കാവ് അമൃതാനന്ദ പുരിയിലേക്ക് പോകുവാന്‍ എന്നായിരുന്നു ഇവര്‍ വിമാനത്താവളത്തില്‍ അറിയിച്ചത്. എന്നാല്‍ മഠത്തിലേക്ക് ഇവര്‍ എത്തിയില്ല. ഇവരെ സംബന്ധിച്ച് വിവരം ലഭിക്കാതെയായതോടെയാണ് ബന്ധുക്കള്‍ ജര്‍മന്‍ കോണ്‍സുലേറ്റിനെ സമീപിച്ചത്.

കോണ്‍സുലേറ്റ് നല്‍കിയ പരാതിയില്‍ ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം വലിയതുറ പൊലീസ് എഫ്.ഐ. ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയ ഇവര്‍ വാടകയ്ക്കെടുത്ത സ്കൂട്ടറില്‍ സഞ്ചരിച്ചുവെന്നാണ് അനുമാനം. ദേശീയപാതയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കുന്നത് പൊലീസ് ആരംഭിച്ചിട്ടുണ്ട്.

നേരത്തെ ഇത്തരത്തില്‍ തിരുവനന്തപുരത്ത് കാണാതായ ഐറിഷ് യുവതിയെ മൃഗീയമായി കൊല്ലപ്പെട്ട രീതിയില്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഗൗരവകരമായ അന്വേഷണമാണ് കേസില്‍ നടത്തുന്നത്.