LiveTV

Live

Kerala

കോടഞ്ചേരിയിലെ മരണം: കൊളമ്പനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വൈകിയെന്ന് എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍

വായിലൂടെ നുരയും പതയും വന്ന് കൊളമ്പന്‍ നിലത്ത് കിടക്കുന്ന വിവരം എസ്റ്റേറ്റ് മാനേജരെ അറിയിച്ചിരുന്നു. എന്നാല്‍ കുറച്ച് കഴിഞ്ഞ് കുളമ്പന്‍ താനെ എഴുന്നേറ്റ് പോകുമെന്നാണ് മാനേജര്‍ പറഞ്ഞത്

കോടഞ്ചേരിയിലെ മരണം: കൊളമ്പനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വൈകിയെന്ന് എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍

കോഴിക്കോട് കോടഞ്ചേരിയില്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച എസ്റ്റേറ്റ് തൊഴിലാളി കൊളമ്പനെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയെന്ന് എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ ജോസ്. വായിലൂടെ നുരയും പതയും വന്ന് കൊളമ്പന്‍ നിലത്ത് കിടക്കുന്ന വിവരം എസ്റ്റേറ്റ് മാനേജരെ അറിയിച്ചിരുന്നു. എന്നാല്‍ കുറച്ച് കഴിഞ്ഞ് കൊളമ്പന്‍ താനെ എഴുന്നേറ്റ് പോകുമെന്നാണ് മാനേജര്‍ പറഞ്ഞത്.

മാനേജരുടെ സഹായിയും ഇതേ മറുപടിയാണ് നല്‍കിയതെന്നും എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ ജോസ് മീഡിയവണിനോട് പറഞ്ഞു. വീര്യം കൂടുമെന്ന് തെറ്റിദ്ധരിച്ച് മദ്യത്തില്‍ ഫ്യുരഡാന്‍ സ്വയം ചേര്‍ത്തതാണോ അതോ മറ്റാരെങ്കിലും ചതിയില്‍ പെടുത്തിയതാണോയെ ന്നറിയാനുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് ജോസിന്റെ വെളിപ്പെടുത്തല്‍. അന്വേഷണ സംഘത്തിനും സമാന മൊഴി നല്‍കിയിട്ടുണ്ട്.

Also read: കോടഞ്ചേരിയില്‍ മദ്യം കഴിച്ചയാള്‍ മരിച്ച സംഭവം; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

കോഴിക്കോട് കോടഞ്ചേരിയില്‍‌ മദ്യം കഴിച്ചതിനെ തുടര്‍ന്നാണ് ചെമ്പരി കോളനിയിലെ കൊളമ്പന്‍ മരിച്ചത്. രണ്ടു പേരെ അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വിഷമദ്യം കഴിച്ചതാണ് മരണകാരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

ചികിത്സയിലുള്ള രണ്ട് പേരുടെയും ശരീരത്തില്‍ ഫ്യൂരിഡാന്റെ അംശം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതോടെ കൊളുമ്പന്റെ മരണ കാരണവും കീടനാശിനിയുടെ സാന്നിധ്യം കൊണ്ടാവാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ചികിത്സയിലുള്ളവരുടെ നില മെച്ചപ്പെടുന്നതോടെ പൊലീസ് സംഘം വിശദമായ മൊഴിരേഖപ്പെടുത്തും.