LiveTV

Live

Kerala

ഹോട്ടല്‍ നിര്‍മാണത്തിനായി പണം മുടക്കി കടക്കെണിയിലായ പ്രവാസിയെ ഒഴിപ്പിക്കുമെന്ന് ബാംബു വികസന കോര്‍പറേഷന്‍

അങ്കമാലി മഞ്ഞപ്ര സ്വദേശി ജിജുവിനെയാണ് കോര്‍പ്പറേഷന്റെ ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കുക.

ഹോട്ടല്‍ നിര്‍മാണത്തിനായി പണം മുടക്കി കടക്കെണിയിലായ പ്രവാസിയെ ഒഴിപ്പിക്കുമെന്ന് ബാംബു വികസന കോര്‍പറേഷന്‍

ഹോട്ടല്‍ നിര്‍മാണത്തിനായി പണം മുടക്കി കടകെണിയിലായ പ്രവാസിയെ ഒഴിപ്പിക്കുമെന്ന് ബാംബു വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.ജെ ജേക്കബ്. അങ്കമാലി മഞ്ഞപ്ര സ്വദേശി ജിജുവിനെയാണ് കോര്‍പ്പറേഷന്റെ ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കുക. കഴിഞ്ഞ ഭരണസമിതി നല്‍കിയ അനുമതി അംഗീകരിക്കാനാകില്ലെന്നാണ് നിലവിലെ ഭരണ സമിതി പറയുന്നത്.

ബാംബു കോര്‍പറേഷന്റെ സ്ഥലം ടെണ്ടര്‍ വിളിച്ചാണ് ഹോട്ടല്‍ നിര്‍മാണത്തിനായി ജിജു 2014ല്‍ വാടയ്ക്കെടുത്തത്. നിലവിലെ ഭരണ സമിതി അനുമതി നല്‍കില്ലെന്നാണ് ചെയര്‍മാന്‍ തന്നെ വ്യക്തമാക്കുന്നത്. എന്നാല്‍ ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുന്ന താന്‍ പലതവണ കോര്‍പറേഷനെ സമീപിച്ചുവെന്നാണ് ജിജു പറയുന്നത്.