LiveTV

Live

Kerala

വാളയാറില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം

ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍. ഏറെ പണിപെട്ടാണ് വാഹനത്തില്‍ കുടങ്ങിയവരെ പുറത്തെടുത്തത്.

വാളയാറില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം

പാലക്കാട് വാളയാറില്‍ കണ്ടയ്‌നര്‍ ലോറിക്ക് പിന്നില്‍ മാരുതി വാനിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളാണ് മരിച്ചത്. പരിക്കേറ്റ ഏഴ് പേരെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കോയമ്പത്തൂരില്‍ നിന്ന് പാലക്കാട് ഭാഗത്തേക്ക് വരികയായിരുന്ന വാന്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടത്തില്‍പ്പെട്ടത്. നിര്‍ത്തിയിട്ടിരുന്ന കണ്ടയ്‌നര്‍ ലോറിക്ക് പിന്നില്‍ വാന്‍ ഇടിച്ചു കയറുകയായിരുന്നു. വാനിലുണ്ടായിരുന്ന പന്ത്രണ്ട് പേരില്‍ നാലുപേര്‍ സംഭവസ്ഥലത്തു വെച്ചും ഒരാള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

കോയമ്പത്തൂര്‍ കുനിയമ്പത്തൂര്‍ സ്വദേശികളായ ഷെറിന്‍, റയാന്‍, ഫൈറോജാ ബീഗം, മുഹമ്മദ്ഷാ ജഹാന്‍, ആല്‍ഫ സൂഫിയ എന്നിവരാണ് മരിച്ചത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍. ഏറെ പണിപെട്ടാണ് വാഹനത്തില്‍ കുടങ്ങിയവരെ പുറത്തെടുത്തത്.

അഞ്ച് മൃതദേഹങ്ങളും പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്. പരിക്കേറ്റ ഏഴു പേരെയും കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്.